ad
Deshabhimani

 കനിവ് പാലിയേറ്റീവ് കെയർ സെന്റർ ഏഴാം വാർഷികം

സ്റ്റുഡന്റ്‌സ്‌ പാലിയേറ്റീവ് പ്രവർത്തനം ശക്തമാക്കും

kanivu

പറവൂർ കനിവ് പാലിയേറ്റീവ് കെയർ സെന്റർ ഏഴാം വാർഷിക സമ്മേളനം ജില്ലാ സമിതി പ്രസിഡന്റ് സി എൻ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 17, 2025, 01:33 AM | 1 min read

പറവൂർ

സാന്ത്വനപരിചരണരംഗത്ത് വിദ്യാർഥികളെ പങ്കാളികളാക്കുന്നതിന്‌ സ്റ്റുഡന്റ്‌സ്‌ പാലിയേറ്റീവ് പ്രവർത്തനം സജീവമാക്കാൻ പറവൂർ കനിവ് പാലിയേറ്റീവ് കെയർ സെന്റർ ഏഴാം വാർഷിക സമ്മേളനം തീരുമാനിച്ചു.


കനിവ് ജില്ലാ സമിതി പ്രസിഡന്റ്‌ സി എൻ മോഹനൻ ഉദ്ഘാടനംചെയ്തു. രക്ഷാധികാരി ടി ആർ ബോസ് അധ്യക്ഷനായി. ആംബുലൻസ്‌ സേവനം 24 മണിക്കൂർ ലഭ്യമാക്കുന്നതിനും അപകടത്തിൽ പരിക്കേറ്റവരെ ആറു കിലോമീറ്റർ ചുറ്റളവിലുള്ള ആശുപത്രികളിൽ സൗജന്യമായി എത്തിക്കാനും തീരുമാനിച്ചു. റിപ്പോർട്ടും കണക്കും സെക്രട്ടറി എൻ എസ് അനിൽകുമാർ അവതരിപ്പിച്ചു. കിടപ്പുരോഗികൾക്കുള്ള ഓണക്കിറ്റുകൾ വിതരണംചെയ്തു. ‘പാലിയേറ്റീവ് കെയർ ഗ്രിഡിൽ ജനകീയ പങ്കാളിത്തം എങ്ങനെ' വിഷയത്തിൽ എസ് നിഷാന പ്രഭാഷണം നടത്തി.



കനിവ് പറവൂർ സെന്റർ ചെയർമാൻ ടി വി നിധിൻ, കെ എ വിദ്യാനന്ദൻ, ജില്ലാപഞ്ചായത്ത്‌ അംഗം യേശുദാസ് പറപ്പിള്ളി, വാർഡ് കൗൺസിലർ ഇ ജി ശശി, ഷൗബാന അക്ബർ, കെ എൻ വിനോദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി വി നിധിൻ (പ്രസിഡന്റ്‌), എൻ എസ് അനിൽകുമാർ (സെക്രട്ടറി), കെ എ വിദ്യാനന്ദൻ (ട്രഷറർ).



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home