8.194 കിലോ കഞ്ചാവുമായി നാലുപേർ പിടിയിൽ

കൊച്ചി
എളമക്കരയിൽ എട്ടുകിലോയിലധികം കഞ്ചാവുമായി നാലുപേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഒഡിഷ ഗഞ്ചം സ്വദേശികളായ പോതൻപുര സിംഗപുരം ജഗന്നാഥ് നായക് (26), ചിത്തപൂർ ഗോബരലുണ്ടി ജിതിൻ നായക് (23) എന്നിവരും ഇടുക്കി സ്വദേശികളായ വെള്ളത്തൂവൽ കൂമ്പൻപാറ നെല്ലിക്കാപറമ്പിൽ അപ്പു ഓമനക്കുട്ടൻ (26), കഞ്ഞിക്കുഴി കീരിത്തോട് ആലംപിള്ളി തറയിൽ എ എ അനു (35) എന്നിവരെയുമാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
ഒഡിഷയിൽനിന്ന് ട്രെയിനിൽ ഇടപ്പള്ളിയിലേക്ക് കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്‌റ്റ്. കഞ്ചാവുമായി അന്ത്യോദയ എക്സ്പ്രസ്സിൽ ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിലിറങ്ങിയ ഒഡിഷ സ്വദേശികളെ പൊലീസ് പിന്തുടർന്നു. സ്റ്റേഷന് പിൻവശം പാർക്ക്ചെയ്തിരുന്ന കാറിൽ ഇവർ കയറിയ ഉടൻ പൊലീസ് വാഹനം വളയുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ കാറിനുള്ളിൽനിന്ന് 8.194 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇടുക്കി സ്വദേശികളായ അപ്പുവും അനുവും കഞ്ചാവ് വാങ്ങാനാണ് കാറുമായി എത്തിയതെന്ന് പൊലീസ് പറഞ്ഞു.










0 comments