ad
Deshabhimani

പുതിയ ആകാശം, പുതിയ കളമശേരി

block

എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്

avatar
കെ പി വേണു

Published on Feb 09, 2026, 02:35 AM | 2 min read


കളമശേരി

എറണാകുളത്തിന്റെ വ്യാവസായിക ഹൃദയമായ കളമശേരി ഇന്ന് വികസനത്തിന്റെ പുതിയ ആകാശങ്ങൾ കീഴടക്കുകയാണ്. വിദ്യാഭ്യാസ, വ്യവസായ, ആരോഗ്യ രംഗങ്ങളിൽ ഇതുവരെ കാണാത്ത വികസനക്കുതിപ്പിനാണ് പത്തുവർഷം നാട്‌ സാക്ഷ്യംവഹിച്ചത്. അടിസ്ഥാന വികസന പദ്ധതികൾക്കൊപ്പം വൻകിട പദ്ധതികളും നാടിന്റെ തലവരമാറ്റി.


എറണാകുളം ഗവ. മെഡിക്കൽ കോളേജ് ലോകോത്തര ചികിത്സാകേന്ദ്രമായി മാറുന്നു. 449 കോടി ചെലവിൽ നിർമിച്ച കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ തിങ്കളാഴ്‌ച മുഖ്യമന്ത്രി നാടിന്‌ സമർപ്പിക്കും. മെഡിക്കൽ കോളേജിന്റെ സമഗ്രവികസനത്തിന്‌ മാസ്റ്റർ പ്ലാൻ. പുതിയ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്‌, മാതൃ–ശിശു സംരക്ഷണ ബ്ലോക്ക്‌, സ്റ്റാഫ്‌ ക്വാർട്ടേഴ്‌സ്‌, ഓഡിറ്റോറിയം എന്നിവയ്‌ക്കായി കിഫ്‌ബി വഴി 368.74 കോടിയാണ്‌ അനുവദിച്ചത്‌. കാത്ത്‌ ലാബിന്‌ 12 കോടി, സിടി സ്‌കാനിങ്‌ മെഷീൻ–5.36 കോടി, സോളാർ പ്ലാന്റ്‌– ഒരുകോടി, ഒ പി നവീകരണം–3.5 കോടി, പി ജി ഹോസ്റ്റൽ– ഒരുകോടി, മറ്റുജോലികൾക്ക്‌ 11 കോടി എന്നിവയും അനുവദിച്ചു. പുതിയ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കും ഉദ്‌ഘാടനത്തിന്‌ സജ്ജം.


കുസാറ്റിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ലാബ് കെട്ടിടം, ഉപകരണങ്ങൾ, ഉന്നതശ്രേണിയിലുള്ള കംപ്യൂട്ടർ എന്നിവയ്‌ക്കായി കിഫ്ബി വഴി 240.97 കോടി. വിദേശവിദ്യാർഥികൾക്കുള്ള ഹോസ്റ്റലിന്‌ 36 കോടിയും ട്രാൻസ്ലേഷണൽ റിസർച്ച് സെന്ററിന്‌ 26 കോടി രൂപയും ചെലവഴിച്ചു. 10 കോടി ചെലവിൽ സ്റ്റേഡിയം. 21 കോടി ചെലവിൽ 110 കെവി ജിഐഎസ് സബ് സ്റ്റേഷൻ.


സീപോർട്ട്–എയർപോർട്ട് റോഡ് രണ്ടാംഘട്ടം യാഥാർഥ്യമാകുന്നു. പതിറ്റാണ്ടുകളായി തടസ്സപ്പെട്ടുകിടന്ന എൻഎഡി, എച്ച്എംടി ഭൂമികൾ ഏറ്റെടുത്തു. ഏകദേശം 61 കോടി രൂപ നൽകി സർക്കാർ തടസ്സങ്ങൾ നീക്കി. നിർമാണോദ്ഘാടനം ഉടൻ.


പൊട്ടച്ചാൽ പ്രളയനിവാരണ പദ്ധതിക്ക്‌–14.5 കോടി രൂപയും മൂലേപ്പാടം മേഖലയിലെ വെള്ളക്കെട്ട് നീക്കാൻ പുഷ്ത്രൂ കനാൽ നിർമാണം–3.6 കോടി. കളമശേരി, ഏലൂർ നഗരസഭകളിലും കടുങ്ങല്ലൂർ, ആലങ്ങാട്, കരുമാല്ലൂർ, കുന്നുകര പഞ്ചായത്തുകളിലുമായി 315 കോടിയുടെ കുടിവെള്ളപദ്ധതികൾ. ഒന്നേകാൽകോടി ചെലവിൽ കങ്ങരപ്പടിയിൽ മിനിസ്റ്റേഡിയം. ഏലൂർ ഫെറിയിൽ പെരിയാർ ടൂറിസം, തടിക്കക്കടവ്, തിരുവാല്ലൂർ ടൂറിസം പദ്ധതികൾ, ഏലൂരിൽനിന്ന് മെട്രോ ബോട്ട് സർവീസ്, കുന്നുകരയിലെ ഭക്ഷ്യസംസ്‌കരണശാല എന്നിവ വിനോദസഞ്ചാര സാധ്യതകൾ വർധിപ്പിക്കും.

100 കോടി വകയിരുത്തി ഏലൂരിൽ നിർമിക്കുന്ന സ്‌കിൽ ഡെവലപ്‌മെന്റ്‌ സെന്ററും കളമശേരിയിൽ വരാനിരിക്കുന്ന ജുഡീഷ്യൽ സിറ്റിയും മണ്ഡലം കാത്തിരിക്കുന്ന സ്വപ്‌നപദ്ധതികളാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home