ad
Deshabhimani

കാലടിയിൽ സമാന്തരപാലം നിർമാണം അതിവേഗത്തിൽ

kalady bridge
വെബ് ഡെസ്ക്

Published on Jul 14, 2025, 02:15 AM | 1 min read


കാലടി

ശ്രീശങ്കര പാലത്തിന് സമാന്തരമായി നിർമിക്കുന്ന പുതിയ പാലത്തിന്റെ നിർമാണജോലികൾ അതിവേഗത്തിൽ പുരോഗമിക്കുന്നു. എംസി റോഡിൽ ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് കാലടി. യാത്രാക്ലേശം പരിഹരിക്കുന്നതിനാണ് എൽഡിഎഫ് സർക്കാർ അടിയന്തരമായി കാലടിയിൽ സമാന്തരപാലം നിർമാണം ആരംഭിച്ചത്. പെരിയാറിനുകുറുകെ നിലവിലുള്ള പാലത്തിന് സമാന്തരമായി 455.40 മീറ്റർ നീളത്തിലാണ് പുതിയ പാലത്തിന്റെ നിർമാണം നടക്കുന്നത്. 30.50 മീറ്റർ നീളത്തിലുള്ള 12 സ്പാനുകളും 13.45 മീറ്റർ നീളത്തിലുള്ള രണ്ട് സ്പാനുകളും 12.50 മീറ്റർ നീളത്തിലുള്ള അഞ്ച്‌ സ്പാനുകളുമാണുള്ളത്.


10.50 മീറ്റർ ക്യാരേജ് വേയും ഇരുവശങ്ങളിലും 1.50 മീറ്റർ വീതിയിൽ നടപ്പാതയും ഉൾപ്പെടെ 14 മീറ്ററാണ് പാലത്തിന്റെ വീതി. നിലവിൽ അപ്രോച്ച് റോഡിനോട് ചേർന്നുള്ള പൈലിങ് വർക്കുകൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. കനത്ത മഴ കാരണം രണ്ടുമൂന്നുദിവസം നിർമാണജോലി തടസ്സപ്പെട്ടിരുന്നു. പുഴയിലെ ജലനിരപ്പ് താഴ്ന്നതിനനുസരിച്ച് പണികൾ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുന്നുണ്ട്. ഏപ്രിലോടുകൂടി പാലത്തിന്റെ നിർമാണം പൂർണമായി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home