ad
Deshabhimani

കാലടി പാലം ഗതാഗത
യോഗ്യമാക്കണം: സിപിഐ എം

kalady bridge
വെബ് ഡെസ്ക്

Published on Jan 13, 2026, 02:15 AM | 1 min read


കാലടി

കാലടി ശ്രീശങ്കര പാലത്തിൽ അറ്റകുറ്റപ്പണി നടത്തി ഗതാഗതത്തിന്‌ തുറന്നുകൊടുക്കണമെന്ന്‌ സിപിഐ എം കാലടി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണി നടത്താൻ സർക്കാർ 1.12 കോടി അനുവദിച്ച്‌ ടെൻഡർ നടപടികളും പൂർത്തിയാക്കി.


കാലടി ടൗണും പരിസരപ്രദേശങ്ങളും രണ്ടുമാസമായി വലിയ ഗതാഗതക്കുരുക്കിലാണ്. കുറച്ചുദിവസത്തേക്ക് പാലം അടച്ചിട്ടാൽമാത്രമെ പണി വേഗത്തിൽ പൂർത്തിയാക്കാനാകു. പുതിയ പാലം പണി പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുത്തശേഷംമതി നിലവിലുള്ള പാലം അറ്റകുറ്റപ്പണി നടത്താൻ എന്ന്‌ അങ്കമാലി, പെരുമ്പാവൂർ, ആലുവ എംഎൽഎമാർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനുമുമ്പും പാലം അടച്ചിട്ടാണ് പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തിയത്‌. പാലത്തിന്റെ നടപ്പാതയിലൂടെ യാത്രക്കാരെ ഇരുഭാഗത്തേക്കും കടത്തിവിട്ടും ഭാരവാഹനങ്ങളെ ആലുവ വഴിയും ചെറുവാഹനങ്ങളെ മലയാറ്റൂർ–കോടനാട്, പാറപ്പുറം–വല്ലം കടവ് പാലങ്ങൾ വഴിയും തിരിച്ചുവിടണം. പാലം അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ പൊതുമരാമത്തുമന്ത്രി ഇടപെടണമെന്നും ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home