ad
Deshabhimani

ബസുടമകൾ 19ന് 
കാലടി പാലത്തിൽ ഉപവസിക്കും

kalady bridge
വെബ് ഡെസ്ക്

Published on Jan 15, 2026, 01:45 AM | 1 min read


കാലടി

കാലടി ശ്രീശങ്കര പാലത്തിന്റെ അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധിച്ച് തിങ്കൾ രാവിലെ ഒന്പതുമുതൽ വൈകിട്ട് അഞ്ചുവരെ പാലത്തിനുസമീപം സ്വകാര്യ ബസുടമകൾ ഉപവാസ സമരം നടത്തും.


അറ്റകുറ്റപ്പണിക്ക്‌ സർക്കാർ 1.12 കോടി രൂപയ്ക്ക് ടെൻഡർ അംഗീകരിച്ച്‌ കരാർ വച്ച്‌ നടപടികൾ പൂർത്തിയാക്കിയപ്പോഴാണ് ജനപ്രതിനിധികൾ തടസ്സവാദങ്ങളുമായി രംഗത്ത് വരുന്നത്. നിലവിലെ പാലം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തുമ്പോൾ അത് ജനങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്നും പുതിയപാലം മേയിൽ പണിപൂർത്തിയാകുമെന്നും അതിനുശേഷം നിലവിലുള്ള പാലത്തിലെ അറ്റകുറ്റപ്പണികൾ നടത്തിയാൽ മതി എന്നുമാണ് എംഎൽഎമാരുടെ വാദം.


വിഷയത്തിൽ ജില്ലാഭരണകേന്ദ്രവും സർക്കാരും ഇടപെടണമെന്ന് കാലടി, -അങ്കമാലി മേഖലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളായ എ പി ജിബി, ബി ഒ ഡേവിസ് എന്നിവർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home