ഗതാഗതക്കുരുക്കിൽനിന്ന് മോചനമില്ലാതെ കാലടി

എംസി റോഡിൽ കാലടി മറ്റൂരിൽ ഞായറാഴ്‌ചയുണ്ടായ ഗതാഗതക്കുരുക്ക്
കാലടി
കത്തിയെരിയുന്ന ചൂടിലും കാലടി എംസി റോഡ് ഗതാഗതക്കുരുക്കിൽ തന്നെ. മുമ്പ് ഉച്ചയ്‌ക്കുശേഷമായിരുന്നു ഗതാഗതാക്കുരുക്ക്, ഇപ്പോൾ രാവിലെ എട്ടാകുമ്പോഴേക്കും പട്ടണവും സമീപപ്രദേശങ്ങളും കുരുക്കിലാകും.
ഒക്ടോബർ, നവംബർ മാസങ്ങളിലുണ്ടായ മഴയിൽ പാലത്തിലെ ടാറിളകി കുഴികൾ രൂപപ്പെട്ടിരുന്നു. അത് പരിഹരിക്കാൻ പൊതുമരാമത്തുമന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഇടപെടലിൽ പൊതുമരാമത്തുവകുപ്പ് ഒരുകോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിനുമുമ്പ് ആ ജോലി നിർവഹിക്കാൻ അങ്കമാലി, പെരുമ്പാവൂർ എംഎൽഎമാർ തടസ്സം നിന്നു. പിന്നിട് ജോലി നടന്നില്ല.
തൻമൂലം പാലത്തിലെ കുഴികൾ കൂടുതൽ സങ്കീർണമാകുകയും ചെയ്തു. ഇപ്പോൾ കാലടിയിലെ ഗതാഗതക്കുരുക്ക് പെരുമ്പാവൂരിലേക്കും അങ്കമാലിയിലേക്കും വ്യാപിച്ചു. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽനിന്ന് നൂറുകണക്കിനുപേർ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് വരുന്നതും തിരികെപ്പോകുന്നതും എംസി റോഡിലൂടെയാണ്. ഇതും റോഡിൽ ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നു.











0 comments