കെ ആർ റിഞ്ചു രാജിന് സ്വീകരണം നൽകി

ജയിൽമോചിതനായ ഡിവൈഎഫ്ഐ കളമശേരി ബ്ലോക്ക് സെക്രട്ടറി കെ ആർ റിഞ്ചു രാജിന് മുപ്പത്തടം കവലയിൽ നൽകിയ സ്വീകരണം സിപിഐ എം കളമശേരി ഏരിയ സെക്രട്ടറി കെ ബി വർഗീസ് ഉദ്ഘാടനം ചെയ്യുന്നു
ആലുവ
കളമശേരി പൊലീസ് കള്ളക്കേസിൽപ്പെടുത്തി അറസ്റ്റുചെയ്ത് ജയിലിലടച്ചശേഷം കോടതിയിൽനിന്ന് ജാമ്യം ലഭിച്ച് ജയിൽമോചിതനായ ഡിവൈഎഫ്ഐ കളമശേരി ബ്ലോക്ക് സെക്രട്ടറി കെ ആർ റിഞ്ചു രാജിന് മുപ്പത്തടം കവലയിൽ സ്വീകരണം നൽകി.
സിപിഐ എം കടുങ്ങല്ലൂർ ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന സ്വീകരണം സിപിഐ എം കളമശേരി ഏരിയ സെക്രട്ടറി കെ ബി വർഗീസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി വി എം പ്രഭാകരൻ അധ്യക്ഷനായി. കെ ആർ റിഞ്ചു രാജ്‍, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി എസ് ആർ അമൽരാജ്, രത്നമ്മ സുരേഷ് എന്നിവർ സംസാരിച്ചു.
ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സമാധാനപരമായി മന്ത്രി വി ഇ അബ്ദുൾ ഗഫൂറിന്റെ ഓഫീസിനുമുന്നിൽ സമരം നടത്തിയതിനാണ് 15 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കള്ളക്കേസെടുത്തത്. തുടർന്നാണ് റിഞ്ചു രാജിനെ ജയിലിൽ അടച്ചത്.









0 comments