കെ പി ശിവശങ്കരൻനായരെ അനുസ്മരിച്ചു

കെ പി ശിവശങ്കരൻനായർ അനുസ്മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം സി എൻ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
കോലഞ്ചേരി
സിപിഐ എം മഴുവന്നൂർ ലോക്കൽ കമ്മിറ്റിയംഗം, നെല്ലട് -വീട്ടൂർ സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച കെ പി ശിവശങ്കരൻ നായരുടെ രണ്ടാമത് അനുസ്മരണം നടത്തി. നെല്ലാട് ചേർന്ന സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു.
ലോക്കൽ സെക്രട്ടറി ടി എൻ സാജു അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് അരുൺകുമാർ, ഏരിയ കമ്മിറ്റിയംഗം ബി ജയൻ, ടി എ കുമാരൻ, അല്ലി ജോസ്, ടി എ സുമോദ് എന്നിവർ സംസാരിച്ചു.










0 comments