കെ കെ ശ്രീകാന്തിന് ഊഷ്മള സ്വീകരണം

മൂവാറ്റുപുഴ
ജില്ലാപഞ്ചായത്ത് വാളകം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശ്രീകാന്ത് വ്യാഴം രാവിലെമുതൽ പായിപ്ര, മാറാടി പഞ്ചായത്തുകളിൽ വിവിധ കേന്ദ്രങ്ങളിലെത്തി വോട്ടഭ്യർഥിച്ചു. രാവിലെ പായിപ്രയിലെ ജിംനേഷ്യങ്ങളിലും പേഴയ്ക്കാപ്പിള്ളി വാക്കേഴ്സ് ക്ലബ്ബിലും എത്തി വോട്ടഭ്യർഥിച്ചു. 17, 19, 20, 23 വാർഡുകളിലെ വീടുകൾ സന്ദർശിച്ച് വോട്ടർമാരെ കണ്ടു. തൃക്കളത്തൂർ പള്ളിച്ചിറങ്ങര ത്രിദേവി ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുത്ത് വോട്ടർമാരെ കണ്ടു. മാറാടി പഞ്ചായത്തിലെ ഈസ്റ്റ് മാറാടി, പള്ളിക്കവല പ്രദേശത്ത് വീടുകളിലും സ്ഥാപനങ്ങളിലും എത്തി വോട്ടഭ്യർഥിച്ചു.
വെള്ളി രാവിലെ വാളകം പഞ്ചായത്തിലെ കടാതി വായനശാലപ്പടിയിൽനിന്ന് പൊതുപര്യടനം തുടങ്ങും. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എൽദോ എബ്രഹാം ഉദ്ഘാടനം ചെയ്യും. വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി വൈകിട്ട് വാളകം കവലയിൽ സമാപിക്കും.









0 comments