ad
Deshabhimani

കെ കെ ശിവനെ അനുസ്മരിച്ചു

k k sivan

കെ കെ ശിവൻ അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ബി ദേവദർശനൻ 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 10, 2026, 01:41 AM | 1 min read

വൈറ്റില


സിപിഐ എം ഏരിയ കമ്മിറ്റിയംഗവും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന കെ കെ ശിവന്റെ അഞ്ചാം അനുസ്മരണ ദിനം ആചരിച്ചു. വൈറ്റിലയിൽ നിന്നാരംഭിച്ച റാലി പൊന്നുരുന്നി കോരു ആശാൻ സ്ക്വയറിൽ സമാപിച്ചു.


അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു. എ എസ് ജബ്ബാർ അധ്യക്ഷനായി. സിപിഐ എം തൃക്കാക്കര ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ, ജില്ലാകമ്മിറ്റിയംഗം സി കെ മണിശങ്കർ, കൗൺസിലർ ബീന ദിവാകരൻ, ബിന്ദു ശിവൻ, അജി ഫ്രാൻസിസ്, മായാ ദേവി, എൻ സതീഷ്, പി ബി സുധീർ, കെ കെ പ്രദീപ് എന്നിവർ സംസാരിച്ചു .


തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക്‌ കെ കെ ശിവൻ മെമ്മോറിയൽ എൻഡോവ്മെന്റ്‌ വിതരണം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home