ad
Deshabhimani

കെ സി പ്രഭാകരനെ അനുസ്മരിച്ചു

k c prabhakaran

കെ സി പ്രഭാകരൻ അനുസ്മരണസമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 19, 2026, 12:47 AM | 1 min read

പറവൂർ


സ്വാതന്ത്ര്യസമരസേനാനിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന കെ സി പ്രഭാകരന്റെ ഏഴാം ചരമവാർഷിക ദിനാചരണം നടത്തി. കെ സി പ്രഭാകരൻ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ വസതിയിൽ നടന്ന ചടങ്ങിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ പതാക ഉയർത്തി അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു.


ഏരിയ സെക്രട്ടറി ടി വി നിധിൻ അധ്യക്ഷനായി. ട്രസ്റ്റിന്റെ നേതൃത്വത്തിൽ കെ സി പ്രഭാകരന്റെ ജീവചരിത്രം പുറത്തിറക്കാൻ തീരുമാനിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ പി വിശ്വനാഥൻ, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ്‌ കെ എസ് സനീഷ്, ടി ആർ ബോസ്, എം ബി സ്യമന്തഭദ്രൻ, കെ എസ് ഷാജി, കെ സി പ്രഭാകരന്റെ ഭാര്യ കമല, മക്കളായ രമാ ശിവശങ്കരൻ, മായ സുരേഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home