Deshabhimani

കെ എ ഉമ്മറിനെ അനുസ്‌മരിച്ചു

Commemorated

സിപിഐ എം കലൂർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച കെ എ ഉമ്മർ അനുസ്‌മരണവും കുടുംബസംഗമവും ജില്ലാ സെക്രട്ടറി എസ് സതീഷ് 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 29, 2026, 02:54 AM | 1 min read

കൊച്ചി


സിപിഐ എം കലൂർ ലോക്കൽ കമ്മിറ്റി മുൻ മേയർ കെ എ ഉമ്മർ അനുസ്‌മരണം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ലോക്കൽ സെക്രട്ടറി പി കെ സാബു അധ്യക്ഷനായി. എറണാകുളം ഏരിയ സെക്രട്ടറി സി മണി, കെ ബാലചന്ദ്രൻ, പി എൻ സീനുലാൽ, പി ആർ റെനീഷ്, സോജൻ ആന്റണി, എൻ സതീഷ്, വി വി പ്രവീൺ എന്നിവർ സംസാരിച്ചു.


ബെത്‌ലഹേം കുടുംബയൂണിറ്റ് സിനിമയിലൂടെ അഭിനയമികവ് തെളിയിച്ച കലൂരിലെ നടൻ ജാസറിനെ അനുമോദിച്ചു. നാടൻ വാദ്യോപകരണ കലാകാരൻ കൃഷ്ണരാജ്, ബിഎഡ് പരീക്ഷയിൽ മൂന്നാംറാങ്ക് നേടിയ ലോക്കൽ കമ്മിറ്റി അംഗം എൻ ബി സുലൈമാന്റെ മകൾ ജെസ്ന സുലൈമാൻ എന്നിവർക്ക് കെ എ ഉമ്മർസ്മാരക പ്രതിഭാപുരസ്കാരം നൽകി.


മുൻ മേയർ കെ ബാലചന്ദ്രൻ, മുൻ ലോക്കൽ സെക്രട്ടറി സി എം രമേശൻ, ട്രേഡ് യൂണിയൻ നേതാവ് കെ എ അലി അക്ബർ, മുൻകാല പ്രവർത്തകരായ കൃഷ്ണൻ കുട്ടമത്ത്, കെ ആർ പത്മം, സോമനാഥ പണിക്കർ, കെ എ കരീം, ആത്തിക്ക, ശോഭ, ത്രേസ്യ എന്നിവരെ ആദരിച്ചു. വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home