ഡോ. കെ എ ഭാസ്കരനെ അനുസ്മരിച്ചു

പെരുമ്പാവൂർ റേഞ്ച് ചെത്ത്, കള്ളുഷാപ്പ് തൊഴിലാളി യൂണിയനുകൾ സംഘടിപ്പിച്ച ഡോ. കെ എ ഭാസ്കരൻ ചരമവാർഷിക ദിനാചരണം കള്ള് വ്യവസായ തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സെക്രട്ടറി എം തങ്കച്ചൻ ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പാവൂർ
സിപിഐ എം നേതാവായിരുന്ന ഡോ. കെ എ ഭാസ്കരന്റെ മൂന്നാം ചരമവാർഷികദിനാചരണം പെരുമ്പാവൂർ റേഞ്ച് ചെത്ത്, കള്ളുഷാപ്പ് തൊഴിലാളി യൂണിയനുകളുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. കള്ള് വ്യവസായ തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സെക്രട്ടറി എം തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.
യൂണിയൻ പ്രസിഡന്റ് ഒ ഡി അനിൽകുമാർ അധ്യക്ഷനായി. ദീർഘകാലം യൂണിയനുകളുടെ ജനറൽ സെക്രട്ടറിയായിരുന്ന വി പി ശശീന്ദ്രന്റെ നിര്യാണത്തിൽ കെ പി അശോകനും ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന എം സുരേന്ദ്രന്റെ നിര്യാണത്തിൽ എൻ എൻ കുഞ്ഞും അനുസ്മരണ പ്രഭാഷണം നടത്തി.
യൂണിയൻ അംഗങ്ങളുടെ മക്കൾക്കുള്ള പഠനോപകരണങ്ങൾ ഫെഡറേഷൻ ജില്ലാ കോ ഓര്‍ഡിനേഷൻ കൺവീനർ എം എൻ മോഹനൻ വിതരണം ചെയ്തു. ഡോ. കെ എ ഭാസ്കരന്റെയും വി പി ശശീന്ദ്രന്റെയും നാമധേയത്തിലുള്ള എസ്എസ്എൽസി അവാർഡുകൾ വിതരണം ചെയ്തു. പി കെ സിജു, ടി കെ മുരളീധരൻ, പി പി മോഹൻദാസ്, എ എം ജോസ്, സാജു പോൾ, എം ഇ ദിനേശ്, കെ കെ സുദർശനൻ എന്നിവർ സംസാരിച്ചു.










0 comments