വീടൊരുങ്ങി; ജിയാമോൾക്ക് സ്വപ്നസാഫല്യം...

വൈപ്പിൻ
തെക്കൻമാലിപ്പുറത്തെ ജിയാമോൾക്ക് സ്വപ്നസാഫല്യമായി വീടൊരുങ്ങി. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ ഒരുങ്ങിയ വീടിന്റെ ഉദ്ഘാടനം തിങ്കൾ പകൽ 11.30ന് അദ്ദേഹം നിർവഹിക്കും.
വീടിന് സ്ഥലം ലഭ്യമാക്കാൻ സാമ്പത്തികപിന്തുണ നൽകിയത് റോട്ടറി കെ ചിറ്റിലപ്പിള്ളി പാർപ്പിടം പ്രോജക്ടും മറ്റു ഉദാരമതികളുമാണ്. ഭവനനിർമാണത്തിന് സാമ്പത്തികസഹായം 24 ന്യൂസിന്റെ നേതൃത്വത്തിൽ സാജ് ഗ്രൂപ്പും നിർവഹിച്ചു.
ശാരീരിക, മാനസികവെല്ലുവിളി നേരിട്ട് ശയ്യാവലംബിയായ ഇരുപത്തെട്ടുകാരി ജിയയും അമ്മ ഹേനയും സ്വന്തമായി വീടില്ലാതെ 26 വർഷത്തിലേറെയായി വാടകവീട്ടിലാണ്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന അച്ഛൻ കണ്ണന്തറ നെൽസണിന്റെ വേർപാട് കുടുംബത്തെ തീർത്തും അനാഥമാക്കി.
അതോടെ ജിയയുടെ ചികിത്സപോലും മുടങ്ങുന്ന നിലവന്നു. ജനകീയ പങ്കാളിത്തത്തോടെ ജിയ ഭവനപദ്ധതിയുമായി കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ രംഗത്തെത്തിയത് ഈ സന്ദർഭത്തിലാണ്.










0 comments