ജാസ്‌ലിയയ്‌ക്ക് ഓർമപ്പൂക്കളുമായി സഹപാഠികൾ

കാറിടിച്ച് മരിച്ച ബികോം വിദ്യാർഥിനി ജാസ്‌ലിയയുടെ അനുസ്മരണച്ചടങ്ങിൽ മോണിങ് സ്റ്റാർ കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ഷെമി ജോർജ് അനുസ്മരണപത്രം കുടുംബാംഗങ്ങൾക്ക് കൈമാറുന്നു
അങ്കമാലി
കാറിടിച്ചുമരിച്ച ബികോം വിദ്യാർഥിനി ജാസ്‌ലിയ ജോൺസനെ അങ്കമാലി മോണിങ് സ്റ്റാർ കോളേജിൽ സഹപാഠികളും അധ്യാപകരും അനുസ്‌മരിച്ചു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഷെമി ജോർജ് അനുസ്മരണപത്രം കുടുംബത്തിനു കൈമാറി. അവയവദാനത്തിലൂടെ മനുഷ്യസ്നേഹത്തിന്റെ മഹത്തായ മാതൃകയായി ജാസ്‌ലിയ എന്നും ജീവിക്കുമെന്ന് പ്രിൻസിപ്പൽ സിസ്റ്റർ ഷെമി ജോർജ് പറഞ്ഞു
ഡോ. സിസ്റ്റർ ജൂലി ജോസ്, കൊമേഴ്സ് വിഭാഗം അധ്യാപിക ഡോ. ജ്യോതി മരിയ ജോണി, വിദ്യാർഥിനികളായ അക്ഷയ അപ്പു, എം സ്വാസിമോൾ എന്നിവർ സംസാരിച്ചു.
അധ്യാപകരും സഹപാഠികളും ജാസ്‌ലിയയുടെ ചിത്രത്തിനുമുന്നിൽ പുഷ്പാർച്ചന നടത്തി.
മോണിങ് സ്റ്റാർ കോളേജിലെ രണ്ടാംവർഷ ബികോം വിദ്യാർഥിനിയായിരുന്ന ജാസ്‌ലിയ ഫെബ്രുവരി 28ന് പാർട്ട്ടൈം ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് വരുമ്പോൾ ടെൽക്കിനുസമീപം ദേശീയപാതയിൽ കാറിടിച്ചാണ് മരിച്ചത്. അവയവങ്ങൾ നാലുപേർക്ക് ദാനംചെയ്‌തിരുന്നു. വൈപ്പിൻ എടവനക്കാട് കളത്തിപ്പറമ്പിൽ ജോൺസൺ–ലിമ ദമ്പതികളുടെ മകളാണ്.










0 comments