ജന്തർമന്തർ പ്രതിഷേധം

സിപിഐ എം നേതൃത്വത്തിൽ കുമാരപുരത്ത് നടന്ന പ്രതിഷേധ പരിപാടി ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു
കോലഞ്ചേരി
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ ജനകീയ മാർച്ചും പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചു. കുമാരപുരത്ത് ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. പി സി അപ്പു അധ്യക്ഷനായി.
ജില്ലാ കമ്മിറ്റി അംഗം ഷിജി ശിവജി, ജൂബിൾ ജോർജ്, എൻ വി വാസു, എം എസ് ഉവൈസ് എന്നിവർ സംസാരിച്ചു. നാടകം, കവിതാലാപനം, സമരഗീതങ്ങൾ എന്നിവ നടന്നു. തിരുവാണിയൂരിൽ ജില്ലാ സെക്രട്ടറിയറ്റംഗം സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു. അജി നാരായണൻ അധ്യക്ഷനായി. കെ കെ ഏലിയാസ്, ഐ വി ഷാജി, കെ എ ജോസ്, ബിന്ദു മനോഹരൻ എന്നിവർ സംസാരിച്ചു.
ചിത്രരചന, കവിതാലാപനം, ഫ്ലാഷ് മോബ്, കൈകൊട്ടി കളി, സ്‌കിറ്റ് എന്നിവ അരങ്ങേറി.








0 comments