Deshabhimani

ഗോതുരുത്ത് മുസിരിസ് ജലോത്സവം

ഗരുഡനും വടക്കുംപുറവും ജേതാക്കൾ

jalolsavam

ഗോതുരുത്ത് മുസിരിസ് ജലോത്സവം എ ഗ്രേഡ് ഫൈനലിൽ ഗരുഡൻ ഒന്നാമതായി ഫിനിഷ്‌ ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 27, 2025, 01:38 AM | 1 min read

പറവൂർ

ഇരുട്ടുകുത്തി വള്ളങ്ങൾ മാറ്റുരച്ച ഗോതുരുത്ത് മുസിരിസ് ജലോത്സവത്തിൽ ഗരുഡനും വടക്കുംപുറവും ജേതാക്കൾ. എ ഗ്രേഡ് ഫൈനലിൽ താന്തോണിത്തുരത്ത് ബോട്ട് ക്ലബ് തുഴഞ്ഞ ഗരുഡൻ, ഗോതുരുത്ത് ജലകായികസമിതിയുടെ ഗോതുരുത്തുപുത്രനെ പരാജയപ്പെടുത്തി. ബി ഗ്രേഡ് ഫൈനലിൽ വടക്കുംപുറം പുനർജനി ബോട്ട് ക്ലബ്ബിന്റെ വടക്കുംപുറം കെബിസി, കൊറങ്കോട്ടയുടെ മടപ്ലാതുരുത്തിനെ തോൽപ്പിച്ചു.


മധ്യകേരള ബോട്ട്റേസ് വെൽഫെയർ അസോസിയേഷൻ സഹകരണത്തോടെ ഗോതുരുത്ത് മുസിരിസ് ബോട്ട്റേസ് ക്ലബ് സംഘടിപ്പിച്ച ജലമേളയിൽ ഇരുവിഭാഗങ്ങളിലായി 16 വള്ളങ്ങൾ മാറ്റുരച്ചു. സെന്റ് സെബാസ്‌റ്റ്യൻസ് പള്ളി വികാരി ഫാ. ഡോ. ജാക്സൻ വലിയപറമ്പിൽ പതാക ഉയർത്തി. പ്രതിപക്ഷനേതാവ് വി ഡി സതീശൻ ജലമേള ഉദ്ഘാടനം ചെയ്‌തു. ക്ലബ് പ്രസിഡന്റ് റോഷൻ മനക്കിൽ അധ്യക്ഷനായി.


ജില്ലാ പഞ്ചായത്ത് അംഗം എ എസ് അനിൽകുമാർ ഫ്ലാഗ്‌ഓഫ് ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് അംഗം നിത സ്‌റ്റാലിൻ തുഴ കൈമാറി. നടന്മാരായ വിജയകുമാർ, ബൈജു ജോസ്, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ്‌ ലീന വിശ്വൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ എസ് സനീഷ്, ഷിപ്പി സെബാസ്‌റ്റ്യൻ, കെ ടി ഗ്ലിറ്റർ, ജോർജ് വർഗീസ് എന്നിവർ സംസാരിച്ചു. ജേതാക്കൾക്ക് തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ വി എസ് പ്രിൻസ് സമ്മാനം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home