വീ കേ വീസ് കാറ്ററേഴ്സിന് ഐഎസ്ഒ അംഗീകാരങ്ങൾ

അഞ്ച് അന്താരാഷ്ട്ര ഐഎസ്ഒ അംഗീകാരങ്ങൾ നേടിയ വീ കേ വീസ് കാറ്ററേഴ്സിന് ഐഎസ്ഒ ഡയറക്ടർ ശ്രീകുമാർ സർട്ടിഫിക്കറ്റുകൾ സമ്മാനിക്കുന്നു
കൊച്ചി
ഉപഭോക്തൃ സംതൃപ്തി ഉൾപ്പെടെ അഞ്ച് അന്താരാഷ്ട്ര ഐഎസ്ഒ അംഗീകാരങ്ങൾ നേടി വീ കേ വീസ് കാറ്ററേഴ്സ്. എറണാകുളം രാമവർമ ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഐഎസ്ഒ ഡയറക്ടർ ശ്രീകുമാർ സ്ഥാപന ഉടമ വി കെ വർഗീസിന് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.
ജസ്റ്റിസ് ബെഞ്ചമിൻ കോശി ഉദ്ഘാടനംചെയ്തു. ടി ജെ വിനോദ് എംഎൽഎ, തോമസ് വർഗീസ്, ജോൺസൺ, അജിത നന്ദകുമാർ, ജോസഫ് പള്ളിപ്പറമ്പിൽ എന്നിവർ സംസാരിച്ചു.










0 comments