കാളിയാർ പുഴയിലെ തുരുത്തുകൾ നീക്കും

പറമ്പഞ്ചേരി ചെക്ക്ഡാമിനുതാഴെ കാളിയാർ പുഴയിൽ രൂപപ്പെട്ട തുരുത്തുകൾ
കവളങ്ങാട്
കാളിയാർ പുഴയിൽ പറമ്പഞ്ചേരി ചെക്ക് ഡാമിനുതാഴെ പുഴയുടെ നടുവിലുള്ള മരങ്ങളും തുരുത്തുകളും നീക്കും. ചെക്ക് ഡാമിന്റെ താഴെമുതൽ പോർക്കാവ് കടവുവരെ ചെറുതും വലുതുമായ അനേകം തുരുത്തുകളും ഇവയിൽ ഒട്ടേറെ മരങ്ങളുമുണ്ട്. ഇവ രൂപപ്പെട്ടിട്ട് വർഷങ്ങളായി. ഇതുമൂലം പുഴയിലെ നീരൊഴുക്ക് തടസ്സപ്പെടുകയും കാലവർഷത്തിൽ വെള്ളപ്പൊക്കത്തിന് കാരണമാകുകയും ചെയ്തു.
തുരുത്തുകൾമൂലം പുഴയിൽ പലയിടത്തും വലിയ കയങ്ങളും രൂപപ്പെട്ടു. ചെക്ക്ഡാമിനുസമീപം കുളിക്കാനിറങ്ങിയ ഒട്ടേറെ പേർ അപകടത്തിൽപ്പെട്ടിരുന്നു. മുങ്ങിമരണങ്ങളുമുണ്ടായി. തുടർന്നാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഓപ്പറേഷൻ വാഹിനി പദ്ധതിയിൽ ഉൾപ്പെടുത്തി തുരുത്തുകൾ നീക്കംചെയ്യാൻ അനുമതി നൽകിയത്. ടെൻഡർനടപടികൾ ജലസേചനവകുപ്പ് പൂർത്തിയാക്കിയിരുന്നു.
എന്നാൽ, മഴക്കാലമായതോടെ പണികൾ ആരംഭിക്കാനായില്ല. പുഴയിലെ ജലനിരപ്പ് താഴ്ന്നാലുടൻ പ്രവൃത്തികൾ തുടങ്ങും. ജില്ലയിൽ പെരിയാറിലെയും മൂവാറ്റുപുഴയാറിലെയും അവയുടെ കൈവഴികളിലെയും എക്കലും മണലും നീക്കി ആഴംകൂട്ടി നീരൊഴുക്ക് സുഗമമാക്കാൻ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ പദ്ധതിയാണ് ഓപ്പറേഷന്‍ വാഹിനി.









0 comments