ad
Deshabhimani

ഇരുന്പുവേലി സ്ഥാപിച്ചു

Iron fence

മെഡിക്കൽ സെന്റർ ആശുപത്രിക്കുസമീപം വൈറ്റില 
ഭാഗത്തേക്കുള്ള പ്രധാന റോഡിനും സർവീസ് റോഡിനും ഇടയിൽ ഇരുമ്പുവേലി സ്ഥാപിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Sep 01, 2026, 02:22 AM | 1 min read

കൊച്ചി


പാലാരിവട്ടം–വൈറ്റില ബൈപാസിൽ മെഡിക്കൽ സെന്റർ ആശുപത്രി ബസ്‌ സ്‌റ്റോപ്പ്‌ പരിസരത്ത്‌ ഗതാഗതക്കുരുക്കിന്‌ പരിഹാരമായി ഇരുമ്പുവേലി സ്ഥാപിച്ചു.


ഇ‍വിടെ ബസ്‌ നിർത്തുന്നതുമൂലം എതിർവശത്തുള്ള യുടേൺ തിരിഞ്ഞ് വാഹനങ്ങൾക്ക് പോകാനുള്ള ബുദ്ധിമുട്ടും ഗതാഗതക്കുരുക്കും പരിഹരിക്കണമെന്ന്‌ പൊതുജന സംരക്ഷണസമിതി പരാതി നൽകിയിരുന്നു. തുടർന്നാണ്‌ ആശുപത്രിക്ക്‌ സമീപത്തുനിന്ന്‌ വരുന്ന കാൽനടയാത്രക്കാർ പ്രധാന റോഡിലേക്ക് നേരിട്ട് പ്രവേശിക്കാതിരിക്കാൻ വൈറ്റില ഭാഗത്തേക്കുള്ള പ്രധാന റോഡിനും സർവീസ് റോഡിനും ഇടയിൽ നാഷണൽ ഹൈവേ അതോറിറ്റി ഇരുമ്പുവേലി സ്ഥാപിച്ചത്‌.


ബസ് സ്റ്റോപ്പ് കുറച്ചുദൂരേയ്‌ക്ക്‌ മാറ്റി. അനുവദനിയമല്ലാത്ത സ്ഥലത്തുകൂടി റോഡ് മുറിച്ചുകടക്കാതിരിക്കാൻ പൊതുജന സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ബോധവൽക്കരണവും നടന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home