ഐഎൻടിയുസി നേതാവ് സിപിഐ എമ്മിനൊപ്പം

പെരുമ്പാവൂർ
വേങ്ങൂരിൽ ഐഎൻടിയുസി നേതാവ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. നെടുങ്ങപ്ര ഏഴാം വാർഡിലെ ഐഎൻടിയുസി പൂൾ ലീഡറും കോൺഗ്രസിന്റെ സജീവ പ്രവർത്തകനുമായിരുന്ന പുത്തൻപുര വീട്ടിൽ ആന്റണി പീറ്ററാണ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചത്. ഏഴാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചേർന്ന കുടുംബയോഗത്തിൽ സാജു പോൾ പതാക നൽകി സ്വീകരിച്ചു. ശനിയാഴ്ച വേങ്ങൂർ പള്ളിത്താഴത്ത് നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എസ് അരുൺകുമാർ ആന്റണി പീറ്ററിനെ ചുവപ്പ് ഷാൾ അണിയിച്ച് സ്വീകരിച്ചു. വി എം ജുനൈദ്, സാജു പോൾ, പി എസ് സുബ്രഹ്മണ്യൻ, ബിജു പീറ്റർ, ശ്രീജ ഷിജോ, ശിൽപ്പ സുധീഷ്, ബേബി പുല്ലൻ എന്നിവർ സംസാരിച്ചു.










0 comments