ad
Deshabhimani

കുസാറ്റിൽ ഇന്റേൺഷിപ് 
പ്രോഗ്രാം ആരംഭിച്ചു

Internship program

കുസാറ്റിൽ ആരംഭിച്ച ഇന്റേൺഷിപ് പ്രോഗ്രാം രജിസ്ട്രാർ ഡോ. എ യു അരുൺ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 21, 2026, 01:19 AM | 1 min read

കളമശേരി


കുസാറ്റ്‌ കെമിക്കൽ ഓഷ്യാനോഗ്രഫി വകുപ്പിന്റെ നേതൃത്വത്തിൽ സയന്റിഫിക് മെതേഡ്സ് ആൻഡ് റിസർച്ച് ട്രെയിനിങ് സയൻസ് ഇന്റേൺഷിപ് പ്രോഗ്രാം രജിസ്ട്രാർ ഡോ. എ യു അരുൺ ഉദ്‌ഘാടനം ചെയ്തു. ഇന്ത്യയിലെ വിവിധ കോളേജുകളിലെ നാലുവർഷ ബിരുദ വിദ്യാർഥികൾക്കാണ് ഇന്റേൺഷിപ് ഒരിക്കിയത്. ​


സ്കൂൾ ഓഫ് മറൈൻ സയൻസസ് ഡയറക്ടർ ഡോ. കെ യു സതീശൻ, ഡോ. കെ ഹബീബ് റഹ്‌മാൻ, ഡോ. എൻ ചന്ദ്രമോഹനകുമാർ, ഡോ. എ എസ് രാഗി, ഡോ. ജോർഫിൻ ജോസഫ് എന്നിവർ സംസാരിച്ചു. സമുദ്രശാസ്ത്ര അടിസ്ഥാന അറിവുകളും കിഫ്ബി സഹായത്തോടുകൂടി വാങ്ങിയ സങ്കീർണമായ ഉപകരണങ്ങളിൽ പ്രായോഗിക പരിശീലനവും വിദ്യാർഥികൾക്ക് നൽകുകയാണ് ലക്ഷ്യം. പ്രോഗ്രാം മെയ് എട്ടിന് സമാപിക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home