ജില്ലയിൽ വീണ്ടും എച്ച്1എൻ1 മരണം

എറണാകുളം എംജി റോഡിൽ ഷേണായ്‌സ് ജങ്ഷന് സമീപം മെട്രോ തുണിന് താഴെ മാലിന്യം തള്ളിയനിലയിൽ
കൊച്ചി
ജില്ലയിൽ വീണ്ടും എച്ച്1എൻ1 മരണം. കീഴ്‌മാട് സ്വദേശിയായ അന്പത്തിയൊന്പതുകാരന്റെ മരണം എച്ച്1എൻ1 കാരണമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. 17നാണ് ഇയാൾ മരിച്ചത്. ഇതോടെ ഇൗ മാസം എച്ച്1എൻ1 ബാധിതരായി മരിച്ചവരുടെ എണ്ണം മൂന്നായി. കടവന്ത്ര, കൂത്താപ്പാടി സ്വദേശിനികൾക്കാണ് നേരത്തെ ജീവൻ നഷ്ടമായത്.
ബുധനാഴ്‌ച 1199 പേർ പനിബാധിതരായി ചികിത്സ തേടി.13 പേർക്ക് പുതുതായി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ആലുവ, എടത്തല, ഏഴിക്കര, കളമശേരി, കലൂർ, മണീട്, നെടുന്പാശേരി, നെട്ടൂർ, തമ്മനം, വെണ്ണല എന്നിവിടിങ്ങളിലാണ് ഡെങ്കിപ്പനി ബാധിതർ. 13 പേർക്ക് ചിക്കൻപോക്‌സ് പിടിപെട്ടു. മൂന്നുപേർക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു. ഒരാൾക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
വിവിധ രോഗങ്ങൾ ഭീതിജനകമാംവിധം കുതിച്ച് കയറുകയാണ് ജില്ലയിൽ.
ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും രോഗപ്രതിരോധ പ്രവർത്തനങ്ങളിലും മാലിന്യനിർമാർജനത്തിലും പുലർത്തിയ അലംഭാവമാണ് രോഗങ്ങൾ പടരാനും ജീവനുകൾ പൊലിയാനും ഇടയാക്കിയത്. ആശുപത്രികളിൽ മതിയായ ഡോക്ടർമാരെയും ജീവനക്കാരെയും ഉറപ്പാക്കാത്തതും തിരിച്ചടിയായി. കൊതുകുകളുടെയും എലികളുടെയും തെരുവുനായകളുടെയും വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ് കൊച്ചി നഗരം ഉൾപ്പെടെയുള്ള ജില്ലയിലെ വിവിധ പ്രദേശങ്ങൾ.










0 comments