ad
Deshabhimani

ഇന്ധന വിലവർധനയ്‌ക്കെതിരെ പ്രതിഷേധിച്ചു

പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയ്‌ക്കെതിരെ ജില്ലാ മോട്ടോർ ആൻഡ്‌ ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ ചിന്നക്കട ഹെഡ് പോസ്റ്റ്‌ ഓഫീസിന് മുന്നിൽ നടത്തിയ ധർണ എഐടിയുസി ജില്ലാ സെക്രട്ടറി ജി ബാബു ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 25, 2026, 01:33 AM | 1 min read

കൊല്ലം

പെട്രോൾ, ഡീസൽ, പാചകവാതക വിലവർധന പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജില്ലാ മോട്ടോർ ആൻഡ്‌ ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (എഐടിയുസി) ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി. എഐടിയുസി ജില്ലാ സെക്രട്ടറി ജി ബാബു ഉദ്‌ഘാടനംചെയ്തു. യൂണിയൻ പ്രസിഡന്റ് ബി ശങ്കർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം സുരേന്ദ്രൻ, എഐടിയുസി ജില്ലാ ട്രഷറർ ബി മോഹൻദാസ്, ബി രാജു, ഡി രാമകൃഷ്ണപിള്ള, അയത്തിൽ സോമൻ, അജി വെട്ടിക്കവല, ടി വി ടെറൻസ് തുടങ്ങിയവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home