കേരള ബാങ്കിന്റെ നവീകരിച്ച കെട്ടിടം തുറന്നു

കൊല്ലം
കേരള ബാങ്ക് കിളികൊല്ലൂർ ശാഖയുടെ നവീകരിച്ച കെട്ടിടം ബാങ്ക് പ്രസിഡന്റ് പി മോഹനൻ ഉദ്‌ഘാടനംചെയ്തു. ബാങ്ക് ഡയറക്ടർ എ അധിൻ അധ്യക്ഷനായി. സ്ട്രോങ് റൂമിന്റെ ഉദ്ഘാടനം ഡയറക്ടർ അഡ്വ. ശ്രീജ ഷൈജുദേവ് നിർവഹിച്ചു. തിരുവനന്തപുരം റീജണൽ ജനറൽ മാനേജർ പി എം ഫിറോസ് ഖാൻ, പാക്സ് അസോസിയേഷൻ പ്രസിഡന്റ് എം സി ബിനുകുമാർ, കൊല്ലം സിപിസി ഡെപ്യൂട്ടി ജനറൽ മാനേജർ ടി ആർ നിസ, ഐവാൻ ജോൺസൺ, ബി ബിജു, എ അനിമോൻ, ആർ ഉദയകുമാർ എന്നിവർ സംസാരിച്ചു.









0 comments