സിഎംഎസിൽ മാധ്യമ പ്രവർത്തകർക്ക് ആദരം

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വായന മാസാചരണത്തിന്റെ ഭാഗമായി മുഹമ്മ സി എം എസ് എൽ പി സ്കൂളിൽ സംഘടിപ്പിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ആദരം
മുഹമ്മ
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വായന മാസാചരണത്തിന്റെ ഭാഗമായി മുഹമ്മ സി എം എസ് എൽ പി സ്കൂളിൽ മാധ്യമ പ്രവർത്തകരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ ഉദ്ഘാടനം ചെയ്‌തു. പിടിഎ പ്രസിഡന്റ് സുബിത അഫ്നാസ് അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് എം അരുൺ മോഹൻ, പ്രധാനാധ്യാപിക പി എസ് സന്ധ്യ, എം പി ടി എ പ്രസിഡന്റ് കവിത ഷാജി, മാധ്യമ പ്രവർത്തകരായ ടി പി രാമകൃഷ്ണൻ, ടി കെ ശശിധരപണിക്കർ, ടി എ കെ ആശാൻ, സ്റ്റാഫ് സെക്രട്ടറി ലീജ പോൾ, സീനിയർ അസി. എൻ എം ഷേർലി, എസ് ആർ ജി കൺവീനർ ആൻസി ജേക്കബ് എന്നിവർ സംസാരിച്ചു.









0 comments