ad
Deshabhimani

പൊലിയുന്നു ജീവനുകൾ

ജില്ലയ്‌ക്ക്‌ ‘ഹൈ ടെന്പറേച്ചർ’

Infectious Disease
വെബ് ഡെസ്ക്

Published on Jun 26, 2026, 12:36 AM | 1 min read

കൊച്ചി

ആരോഗ്യവകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും അനാസ്ഥയിൽ പകർച്ചവ്യാധികളുടെ പിടിയിൽ ഞെരിഞ്ഞമർന്ന്‌ ജില്ല. ജീവനുകൾ പൊലിയുന്നതും തുടരുകയാണ്‌. പെരുമ്പാവൂർ തോട്ടുവ ചേരാനല്ലൂർ പത്താഴക്കുടത്തിൽ വീട്ടിൽ സതി (66) വ്യാഴാഴ്‌ച പനി ബാധിച്ച്‌ മരിച്ചു. കീഴ്‌മാട്‌ സ്വദേശിയുടെ മരണം എച്ച്‌1എൻ1 ബാധിച്ചാണെന്ന്‌ കഴിഞ്ഞദിവസം സ്ഥിരീകരിച്ചു.


വ്യാഴാഴ്‌ച 948പേർ പനിബാധിതരായി ചികിത്സ തേടി. ആറുപേർക്ക്‌ പുതുതായി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഏലൂർ, കളമശേരി, ഏഴിക്കര, ചൂർണിക്കര, ആലുവ, കാലടി എന്നിവിടങ്ങളിലായാണിത്‌. എട്ടുപേർക്ക്‌ ചിക്കൻപോക്‌സ്‌ പിടിപെട്ടു. രണ്ടുപേർക്ക്‌ മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു. രണ്ടുപേർ എലിപ്പനി ബാധിതരായും ചികിത്സ തേടി.

ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും രോഗപ്രതിരോധ പ്രവർത്തനങ്ങളിലും മാലിന്യനിർമാർജനത്തിലും വരുത്തിയ വീഴ്‌ചയും അനാസ്ഥയുമാണ്‌ പകർച്ചവ്യാധികൾ കുതിച്ച്‌ കയറാൻ ഇടയാക്കിയത്‌.


കീഴ്‌മാട്‌ സ്വദേശിയുടെ മരണം എച്ച്‌1എൻ1 
ബാധിച്ചാണെന്ന്‌ കഴിഞ്ഞദിവസം സ്ഥിരീകരിച്ചു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home