പുസ്തകോത്സവം 24 വരെ തുടരും
അക്ഷരപ്രേമികൾക്കായി വിജ്ഞാനശേഖരം

കൊച്ചി
ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ ഭാഗമായി മഹാരാജാസ് കോളേജിൽ നടക്കുന്ന പുസ്തകമേളയിൽ അക്ഷരപ്രേമികളെ കാത്തിരിക്കുന്നത് വലിയ വിജ്ഞാനശേഖരം. പുസ്തകമേള 24 വരെ തുടരും.
വിവിധ പ്രസാധകരുടെ പുസ്തകങ്ങൾ വിലക്കിഴിവിൽ വാങ്ങാം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കേരള സാഹിത്യ അക്കാദമി, സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, കേരള ഫോക്‌ലോർ അക്കാദമി എന്നിവയും കേരള ശാസ്ത്ര സാഹിത്യപരിഷത്ത്, ദേശാഭിമാനി ബുക്ക് ഹൗസ് (ദേശാഭിമാനി ബുക്സ്), മൈത്രി ബുക്സ്, ആത്മ ബുക്സ് (പുസ്തകലോകം), രചന ബുക്സ്, മാതൃഭൂമി ബുക്സ്, കറന്റ് ബുക്സ് തൃശൂർ, ഫെഡറേഷൻ ഓഫ് മലയാളം ബുക്ക് പബ്ലിഷേഴ്സ്, സമത ബുക്‌സ്, ഐറിസ് ബുക്സ് തൃശൂർ, ദ ഹിന്ദു ഗ്രൂപ്പ് പബ്ലിക്കേഷൻസ്, നാഷണൽ ബുക്ക് ട്രസ്റ്റ് ഇന്ത്യ, ലോഗോസ് ബുക്സ്, പ്രണത ബുക്സ്, ഒലിവ് ബുക്സ്, സദ്ഭാവന ബുക്സ്, ലിപി പബ്ലിക്കേഷൻസ് കോഴിക്കോട്, നാഷണൽ ബുക്ക് സ്റ്റാൾ, ബി ഫോർ എവർ ബുക്സ് എറണാകുളം തുടങ്ങിയ പ്രസാധകരുടെ പുസ്തകങ്ങൾ ലഭ്യമാണ്.
ദേശാഭിമാനി ദിനപത്രം, ദ ഹിന്ദു, വ്യത്യസ്തമായ പ്രകൃതിസൗഹൃദ ബാഗുകളുമായി കേരള ബാഗ്സ് എന്നിവയുടെ സ്റ്റാളും പ്രവർത്തിക്കുന്നു. ദിവസവും രാവിലെ 9.30 മുതൽ രാത്രി എട്ടുവരെയാണ് മേള. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് സംഘാടനം.









0 comments