ad
Deshabhimani

കൊല്ലത്ത് ടിപ്പർ ലോറിയിടിച്ച് ഒൻപതാം ക്ലാസുകാരന് ദാരുണാന്ത്യം

road accident.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 06, 2026, 10:11 AM | 1 min read

കൊല്ലം: നിയന്ത്രണം വിട്ട ടിപ്പർ ലോറി കയറിയിറങ്ങി ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കൊല്ലം അയത്തിൽ സ്വദേശി സൽമാൻ ഫാരിസ് (14) ആണ് ദാരുണമായി മരണപ്പെട്ടത്. കൊല്ലം പാൽകുളങ്ങരയ്ക്ക് സമീപമായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്.


അമ്മയോടൊപ്പം സ്കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു സൽമാൻ ഫാരിസ്. മുൻപിൽ പോയ ടിപ്പർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന മറ്റൊരു ഇരുചക്ര വാഹനത്തിൽ സ്കൂട്ടർ തട്ടുകയും, നിയന്ത്രണം നഷ്ടപ്പെട്ട് കുട്ടി ടിപ്പർ ലോറിയുടെ അടിയിലേക്ക് വീഴുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തു വച്ചുതന്നെ സൽമാന്റെ മരണം സംഭവിച്ചിരുന്നു.


ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ ഭാഗത്ത് കടുത്ത ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പ്രധാന റോഡുകളിൽ നിന്നും ചെറിയ റോഡുകളിലേക്കാണ് നിലവിൽ വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home