ad
Deshabhimani

ഇന്ത്യൻ കൾച്ചറൽ 
കോൺഗ്രസിന്‌ 
നാളെ തുടക്കം

Indian Cultural Congress

ശനിയാഴ്ച കൊച്ചിയിൽ ആരംഭിക്കുന്ന ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്‌ ഉദ്‌ഘാടനവേദിയിൽ അവതരിപ്പിക്കാനുള്ള മുദ്രാഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം 
പരിശീലിക്കുന്ന എറണാകുളം സെന്റ് തെരേസാസ് കോളേജ് വിദ്യാർഥികൾ

വെബ് ഡെസ്ക്

Published on Dec 19, 2025, 02:45 AM | 2 min read


കൊച്ചി

സാംസ്‌കാരികവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്‌ (ഐസിസി)ന്‌ കൊച്ചിയിൽ ശനിയാഴ്‌ച അരങ്ങുണരും. 22 വരെയുള്ള ദിവസങ്ങളിൽ വൈവിധ്യമാർന്ന സാംസ്‌കാരികോത്സവത്തിന്‌ കൊച്ചി വേദിയാകും. ശനി പകൽ 11ന്‌ രാജേന്ദ്ര മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ കൾച്ചറൽ കോൺഗ്രസ് ഉദ്ഘാടനം ചെയ്യും. ​


മഹാരാജാസ്‌ കോളേജ്‌ വിദ്യാർഥികൾ അവതരിപ്പിക്കുന്ന സംഗീതപരിപാടിയോടെ രാവിലെ 8.30ന്‌ രാജേന്ദ്ര മൈതാനത്തെ ഉദ്‌ഘാടനവേദി ഉണരും. തുടർന്ന്‌ ഉമയാൾപുരം ശിവരാമനും മേള ചക്രവർത്തി മട്ടന്നൂർ ശങ്കരൻകുട്ടിയും 51 കലാകാരസംഘവും ചേർന്നൊരുക്കുന്ന വാദ്യ സമന്വയം. ഹരിനാരായണൻ രചിച്ച്‌ ബിജിബാൽ സംഗീതം നൽകിയ മുദ്രാഗാനത്തിന്‌ സെന്റ്‌ തേരേസാസ്‌ കോളേജ്‌ വിദ്യാർഥിനികളുടെ ദൃശ്യാവിഷ്‌കാരം പകരും.


ദർബാർഹാൾ മൈതാനം, സുഭാഷ്‌ ബോസ്‌ പാർക്ക്‌, ടി കെ രാമകൃഷ്‌ണൻ സാംസ്‌കാരിക കേന്ദ്രം, മഹാരാജാസ്‌ കോളേജിലെ എം കെ സാനു സമുച്ചയം, ചാവറ കൾച്ചറൽ സെന്റർ, ദർബാർഹാൾ ഗാലറി തുടങ്ങിയ വേദികളും ഇതോടൊപ്പം ഉണരും. രജിസ്റ്റർ ചെയ്യേണ്ട ഗൂഗിൾ ഫോം culturedirectorate.kerala.gov.in-ൽ ലഭ്യമാണ്. രജിസ്‌ട്രേഷൻ സൗജന്യം.


മുദ്രാഗാനത്തിന്‌ 
ദൃശ്യാവിഷ്‌കാരമൊരുങ്ങി

ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ വേദിയിൽ മുദ്രാഗാനത്തിന്റെ നൃത്താവിഷ്‌കാരമൊരുക്കുന്നത്‌ സെന്റ്‌ തെരേസാസ്‌ കോളേജിലെ ഭരതനാട്യം വിദ്യാർഥിനികളാണ്‌. ഹരിനാരായണൻ എഴുതി, ബിജിബാൽ സംഗീതം നിർവഹിച്ച "മനുഷ്യമൂല്യമേതും എന്നും അത്രമേൽ ജ്വലിച്ചിടാം' എന്നു തുടങ്ങുന്ന ഗാനത്തിനാണ്‌ 10 പേരുള്ള സംഘം ചുവടുവയ്‌ക്കുക. ഭരതനാട്യം വിഭാഗം മേധാവി ഡി ബീനയുടെ മേൽനോട്ടത്തിൽ വിദ്യാർഥിനികൾതന്നെയാണ്‌ നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നത്‌. ഡെൽമി ഡേവിസ്‌, ആർ ശ്രീനന്ദ, സ്‌നേഹ സുരേഷ്‌, എം പി വൈഷ്‌ണവി, എം ജെ മേരി അശ്വനി, സി എം ഗോപിക, ജെ ശ്രീലക്ഷ്‌മി, ശ്രീലക്ഷ്‌മി അജേഷ്‌, കെ ജെ ശ്രീലക്ഷ്‌മി, കെ ആർ രമ്യ എന്നിവരാണ്‌ അരങ്ങിലെത്തുന്നത്‌. രാജേന്ദ്ര മൈതാനത്ത്‌ 20ന്‌ രാവിലെ 10.35ന്‌ ആണ്‌ നൃത്താവതരണം.



അന്താരാഷ്ട്ര പുസ്തകോത്സവം 
20 മുതൽ മഹാരാജാസിൽ

സംസ്ഥാന സർക്കാർ സാംസ്കാരികവകുപ്പ് സംഘടിപ്പിക്കുന്ന ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ ഭാഗമായി അന്താരാഷ്ട്ര പുസ്തകോത്സവം 20 മുതൽ 24 വരെ നടക്കും. എറണാകുളം മഹാരാജാസ് കോളേജിൽ എം കെ സാനു നഗറിൽ ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള ഉദ്ഘാടനംചെയ്യും. മേളയിൽ പുസ്തകങ്ങൾക്ക് വിലക്കിഴിവ് ലഭിക്കും. ദിവസവും രാവിലെ ഒമ്പതുമുതൽ രാത്രി എട്ടുവരെയാണ്‌ മേള. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ്‌ സംഘാടനം. ഫോണ്‍: 94479 56162.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home