ഹ്യൂമൻ ലൈബ്രറിക്ക് തുടക്കം

ഹ്യൂമൻ ലൈബ്രറി ഉദ്ഘാടനവും വിദ്യാഭ്യാസ അവാർഡ് വിതരണവും ഷാജി ജോർജ് പ്രണത നിർവഹിക്കുന്നു
പള്ളുരുത്തി
കെ എം മാണി സാംസ്‌കാരികവേദിയുടെ ഹ്യൂമൻ ലൈബ്രറി ഉദ്ഘാടനവും വിദ്യാഭ്യാസ അവാർഡ് വിതരണവും ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഷാജി ജോർജ് പ്രണത നിർവഹിച്ചു.
കെ എം മാണി സാംസ്‌കാരികവേദി കോ–ഓർഡിനേറ്റർ തോമസ് ചാണ്ടി അധ്യക്ഷനായി. ഫാ. ഗ്രിംബാൾഡ് ലന്തപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. പി എ പീറ്റർ, വി പി മിത്രൻ, എൻ എസ് സുനീഷ്, ദീപ മനോജ്, പ്രൊഫ. സിൽവിയ കെ ജോൺ, അഡ്വ. മേരി ഹർഷ എന്നിവർ സംസാരിച്ചു.











0 comments