ആശ്വാസതീരത്ത് ഒമ്പത് കുടുംബങ്ങൾ

പള്ളുരുത്തി
കണ്ണമാലി മേഖലയില്‍ രണ്ടു മാസംമുമ്പ് കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങള്‍ ഓണനാളില്‍ പ്രതീക്ഷയുടെ ആശ്വാസതീരത്തേക്ക്. ചെറിയകടവ് പള്ളി പാരിഷ് ഹാളില്‍ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പിലെ ഒമ്പത് കുടുംബങ്ങളെ കെ ജെ മാക്സി എംഎല്‍എയും മുന്‍ കൊച്ചി തഹസില്‍ദാര്‍ ജോസഫ് ആന്റണി ഹെര്‍ട്ടിസും മുന്‍കൈയെടുത്ത് മാറ്റി താമസിപ്പിക്കാന്‍ തീരുമാനിച്ചു.
സുമനസ്സുകളുടെ സഹകരണത്തോടെ ഈ കുടുംബങ്ങളെ വാടകയ്ക്ക് താമസിപ്പിക്കാനുള്ള സംവിധാനം ഒരുക്കി. ഓണനാളില്‍ ഇവര്‍ക്ക് വാടകവീടൊരുങ്ങി. കുടുംബങ്ങളിലെ 18 അംഗങ്ങള്‍ക്ക് ഓണക്കോടിയും നല്‍കിയാണ് ക്യാമ്പ് പിരിച്ചുവിട്ടത്. പുരുഷന്‍മാര്‍ക്ക് മുണ്ടും സ്ത്രീകള്‍ക്ക് സാരിയും നല്‍കി. കെ ജെ മാക്സി എംഎല്‍എ ഓണക്കോടി വിതരണം ചെയ്തു. മുന്‍ കൊച്ചി തഹസില്‍ദാര്‍ ജോസഫ് ആന്റണി ഹെര്‍ട്ടിസ്, വില്ലേജ് ഓഫീസര്‍ പ്രദീപ് സെന്‍, ഫാ. സെബാസ്റ്റ്യന്‍ പനച്ചിത്തറ, പഞ്ചായത്ത് പ്രസിഡന്റ് കെ എല്‍ ജോസഫ്, കൊച്ചി തഹസില്‍ദാര്‍ സി ആര്‍ ഷനോജ് കുമാര്‍, വി ജെ നിക്സൻ തുടങ്ങിയവര്‍ സംസാരിച്ചു.










0 comments