ഒമ്പതു കുടുംബങ്ങൾക്ക് വീട് നൽകും

മൂവാറ്റുപുഴ
ഒമ്പതു കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. സബൈന്‍ ആശുപത്രിയും അതിഥി ചാരിറ്റബിള്‍ സൊസൈറ്റിയും ചേർന്നാണ് വീടുകൾ നിർമിച്ചുനൽകുന്നത്.
13ന് വൈകിട്ട് ആറിന് മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സബൈന്‍ ആശുപത്രിയിൽ റവന്യുമന്ത്രി കെ രാജന്‍ താക്കോൽദാനം നിര്‍വഹിക്കുമെന്ന് ആശുപത്രി എംഡി ഡോ. എസ് സബൈന്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. പേഴയ്ക്കാപ്പിള്ളി പായിപ്ര കവലയ്ക്കുസമീപം 35 സെന്റ് സ്ഥലത്ത് അതിഥി ഹോംസ് എന്ന പേരിൽ 2.35 കോടി ചെലവഴിച്ചാണ് 550 ചതുരശ്രയടി വിസ്തീർണത്തിൽ ഒരേ മാതൃകയിൽ ഒമ്പത് വീടുകള്‍ നിര്‍മിച്ചത്. പായിപ്ര പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലുമുള്ള 100 അപേക്ഷകരില്‍നിന്ന് പ്രത്യേകസമിതിയാണ് അര്‍ഹരെ കണ്ടെത്തിയത്. നൂറ് വീടുകളാണ് സൗജന്യമായി നൽകുക.
ഇതിന്റെ ആദ്യഘട്ടമായാണ് ഒമ്പത് വീടുകള്‍ നല്‍കുന്നതെന്ന് ഡോ. സബൈന്‍ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഭവനപദ്ധതി ചെയര്‍മാൻ പി എ ബഷീര്‍, സബൈന്‍ ആശുപത്രി സിഇഒ സാന്റി സാജന്‍, മാര്‍ക്കറ്റിങ് വിഭാഗം ജനറല്‍ മാനേജര്‍ ജെ പ്രദീഷ് എന്നിവരും പങ്കെടുത്തു.










0 comments