ad
Deshabhimani

രണ്ടാമത്തെ വീടിന് കല്ലിട്ടു

house project
വെബ് ഡെസ്ക്

Published on Jul 14, 2025, 03:04 AM | 1 min read


പള്ളുരുത്തി

കൊച്ചി മുനിസിപ്പൽ കോർപറേഷൻ 20–-ാംഡിവിഷനിലെ കുടുംബശ്രീയും മാനവികം പള്ളുരുത്തിയും ചേർന്ന് രൂപംനൽകിയ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ചുനൽകുന്ന ഇരുഭവനം പദ്ധതിയിലെ രണ്ടാമത്തെ വീടിന്റെ കല്ലിടൽ ജിസിഡിഎ ജനറൽ കൗൺസിൽ അംഗം പി എ പീറ്റർ നിർവഹിച്ചു. കൗൺസിലർ പി എസ് വിജു അധ്യക്ഷനായി. പള്ളുരുത്തി നമ്പ്യാപുരം തച്ചപ്പിള്ളി ലെയ്‌നിൽ കുന്നതോട്ടത്തിൽ പരേതയായ നന്ദിനി അർജുനന്റെ മൂന്ന് പെൺമക്കളും മൂത്തമകളുടെ വിദ്യാർഥിനിയായ കുട്ടിയുമടങ്ങുന്ന നാലംഗകുടുംബത്തിനാണ് രണ്ടാമത്തെ വീട് നിർമിക്കുന്നത്.

കെ വി സരസൻ, മുഹമ്മദ് സാലിം ഫൈസി ഉസ്താദ്, ഷൈൻ കൂട്ടുങ്കൽ, സി പി കിഷോർ, ഡോ. അരുൺ അംബുജാക്ഷൻ, സാജൻ പള്ളുരുത്തി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home