ad
Deshabhimani

സ്നേഹവീട് പദ്ധതി ; നസീമയ്‌ക്കും മക്കൾക്കും വീടായി

house project
വെബ് ഡെസ്ക്

Published on Jul 15, 2025, 03:36 AM | 1 min read


കളമശേരി

മന്ത്രി പി രാജീവിന്റെ ഭവനനിർമാണ പദ്ധതിയിൽ കളമശേരി വിടാക്കുഴയിലെ പരേതനായ തീനാട്ടിൽ ലത്തീഫിന്റെ ഭാര്യ നസീമയ്‌ക്കായി നിർമിച്ച വീടിന്റെ താക്കോൽ കൈമാറി. ചടങ്ങ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. സംവിധായകൻ ദിലീഷ് പോത്തൻ താക്കോൽ കൈമാറി.


കുടുംബനാഥ വിധവകളായവരുൾപ്പെടെ 30 കുടുംബങ്ങൾക്ക് വീട്‌ നിർമിക്കാൻ വ്യവസായമന്ത്രി ആവിഷ്കരിച്ച ‘സ്‌നേഹവീട്‌’ പദ്ധതിയിലാണ് നസീമയ്ക്കും രണ്ട് പെൺമക്കൾക്കുമായി വീട് നിർമിച്ച്‌ നൽകിയത്. ഇതോടെ പദ്ധതിയിൽ ആറ് വീടുകൾ പൂർത്തിയാക്കി താക്കോൽ കൈമാറി. 17 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്‌. എട്ട് ലക്ഷം രൂപവീതം ചെലവിൽ 500 ചതരുശ്ര അടിയിലാണ്‌ വീട്‌ നിർമാണം. ‘ഒപ്പം’ പേരിൽ വിവിധ വിഭാഗം ജനങ്ങൾക്കായി നടപ്പാക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ഭാഗമായാണ് ‘സ്നേഹവീട് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.


കളമശേരി നഗരസഭ കൗൺസിലർ മുഹമ്മദ് ഫൈസി അധ്യക്ഷനായി. ചെയർപേഴ്സൺ സീമ കണ്ണൻ, സിപിഐ എം കളമശേരി ഏരിയ സെക്രട്ടറി കെ ബി വർഗീസ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്, പി എം മുജീബ് റഹ്മാൻ, കെ കെ ശശി, ബിജു മോഹൻ, എ ടി സി കുഞ്ഞുമോൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home