ad
Deshabhimani

എച്ച്എംടി പുനരുദ്ധാരണ പാക്കേജ് 
അന്തിമഘട്ടത്തിൽ: കേന്ദ്രമന്ത്രി

HMT

കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് എച്ച്എംടി സംയുക്ത ട്രേഡ് യൂണിയൻ സമിതി നിവേദനം നൽകുന്നു

വെബ് ഡെസ്ക്

Published on May 23, 2026, 02:21 AM | 1 min read

കളമശേരി


എച്ച്എംടി മെഷീൻ ടൂൾസ് പുനരുദ്ധാരണ പാക്കേജ് അന്തിമഘട്ടത്തിലാണെന്ന് കമ്പനി ചുമതലയുള്ള കേന്ദ്ര ഘനവ്യവസായമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു. വെള്ളിയാഴ്‌ച എച്ച്എംടി കളമശേരി യൂണിറ്റ് സന്ദർശിക്കുകയായിരുന്നു മന്ത്രി. വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ, ശമ്പളപരിഷ്‌കരണം, മെഷീൻ ടൂൾസ്‌ ആധുനികവൽക്കരണം, പുതിയ നിയമനങ്ങൾ എന്നിവ പുനരുദ്ധാരണ പാക്കേജിൽ ഉൾപ്പെടുമെന്നും മന്ത്രി പറഞ്ഞു.


2024 ആഗസ്‌ത്‌ 19ന് കളമശേരി യൂണിറ്റ് സന്ദർശിച്ചപ്പോഴാണ് മന്ത്രി പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. തുടർന്ന് ഉന്നതതല സാങ്കേതികസമിതിയെ നിയമിച്ച് റിപ്പോർട്ട് തേടി. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാക്കേജ് തയ്യാറാക്കുന്നത്.

പാക്കേജ് അടിയന്തരമായി നടപ്പാക്കാത്തപക്ഷം കമ്പനി നിലനിൽപ്പ് അനിശ്ചിതത്വത്തിലാകുമെന്ന് ജീവനക്കാർ കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ അറിയിച്ചു. അടിയന്തരമായി നവീകരണപാക്കേജ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കമ്പനിയിലെ സംയുക്ത ട്രേഡ് യൂണിയൻ സമിതി മന്ത്രിക്ക് നിവേദനം നൽകി.


മന്ത്രിയോടൊപ്പം എച്ച്എംടി ചെയർമാൻ എൻ രമേഷ്‌-കുമാർ, ജനറൽ മാനേജർ ജെ കെ പ്രസാദ് എന്നിവരും ട്രേഡ് യൂണിയൻ ഭാരവാഹികളായ പി കൃഷ്ണദാസ്, എസ് ഷിബു (സിഐടിയു), ലിൻസൺ, ആരിഷ് (ഐഎൻടിയുസി), ടി ജി ശ്രീജേഷ് (ബിഎംഎസ്) എന്നിവരും പങ്കെടുത്തു.

ജീവനക്കാർക്ക് പ്രതീക്ഷ നൽകുന്ന പ്രഖ്യാപനം: കെ ചന്ദ്രൻപിള്ള

കളമശേരി

എച്ച്എംടി യൂണിറ്റ് സന്ദർശനത്തിനിടെ കേന്ദ്രമന്ത്രി നടത്തിയ പ്രഖ്യാപനം ജീവനക്കാർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റും നാഷണൽ കോൺഫെഡറേഷൻ ഓഫ് എച്ച്എംടി യൂണിയൻസ് പ്രസിഡന്റുമായ കെ ചന്ദ്രൻപിള്ള പറഞ്ഞു.

സന്ദർശനത്തിന് മുന്നോടിയായി വ്യാഴാഴ്ചയും കമ്പനി പ്ലാന്റ്‌ സന്ദർശനത്തിനിടയിലും ചന്ദ്രൻപിള്ള മന്ത്രിയുമായി ഫോണിൽ സംസാരിച്ചിരുന്നു. മൂന്നുമാസത്തിനകം നവീകരണ പാക്കേജ് യാഥാർഥ്യമാകുമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായി ചന്ദ്രൻപിള്ള പറഞ്ഞു.

കമ്പനിയുടെ പ്രവർത്തനം പ്രതിസന്ധിയിലാണ്. ജീവനക്കാരുടെ ശമ്പളവും വിരമിച്ചവരുടെ ആനുകൂല്യങ്ങളും കുടിശ്ശികയാണെന്നും ചന്ദ്രൻപിള്ള പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home