UAN ആക്റ്റിവേഷന് ഇനി 'ഉമാംഗ്' ആപ്പ്: പുതിയ മാറ്റങ്ങളുമായി EPFO

ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവൈഡന്റ് ഫണ്ട് അംഗങ്ങൾക്കുള്ള UAN ആക്റ്റിവേഷനിൽ മാറ്റങ്ങൾ വരുത്തി എംപ്ലോയീസ് പ്രൊവൈഡന്റ് ഫണ്ട് ഓർഗനൈസേഷൻ. പോർട്ടൽ വഴിയുള്ള UAN ആക്റ്റിവേഷൻ പൂർണമായും നിർത്തിവെച്ച EPFO, ഇനിമുതൽ ഈ സേവനങ്ങൾ 'ഉമാംഗ്' മൊബൈൽ ആപ്പ് വഴി മാത്രമായിരിക്കുമെന്ന് അറിയിച്ചു. ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ സുരക്ഷിതവും വേഗത്തിലുമാക്കുന്നതിന്റെ ഭാഗമായി ഡാറ്റാബേസ് നവീകരിച്ചതിനെ തുടർന്നാണ് ഈ മാറ്റം.
ഉമാംഗ് ആപ്പ് വഴി UAN ആക്റ്റിവേറ്റ് ചെയ്യാനുള്ള വഴി:
Google Play Store അല്ലെങ്കിൽ Apple App Storeൽ നിന്ന് Umang ആപ്പ് ഡൗൺലോഡ് ചെയ്യുക.
ആദ്യമായി ആപ്പ് ഉപയോഗിക്കുന്നവർ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ നൽകി രജിസ്റ്റർ ചെയ്യുകയും 4 അക്ക M-PIN സെറ്റ് ചെയ്യുകയും വേണം.
ലോഗിൻ ചെയ്ത ശേഷം, സെർച്ച് ബാറിൽ “EPFO” എന്ന് ടൈപ്പ് ചെയ്ത്, “UAN Services Through Face Auth” വിഭാഗത്തിന് കീഴിലുള്ള “UAN Activation” തെരഞ്ഞെടുക്കുക.
നിങ്ങളുടെ UAN, ആധാർ നമ്പർ, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ എന്നിവ നൽകിയ ശേഷം “Send OTP” ക്ലിക്ക് ചെയ്യുക.
OTP നൽകിക്കഴിയുമ്പോൾ സ്ക്രീനിൽ “Aadhaar Face RD app” ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും.
ഇൻസ്റ്റാൾ ചെയ്ത ശേഷം ക്യാമറ ഓപ്പൺ ആയി ഫെയ്സ് സ്കാൻ ചെയ്യാം.
ഫെയ്സ് സ്കാൻ വിജയകരമായി പൂർത്തിയാകുമ്പോൾ സ്ക്രീനിൽ പച്ച വൃത്തം (Green Circle) തെളിയും.
നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പരിശോധിച്ച് Submit നൽകുക.
UAN ആക്റ്റിവേറ്റ് ആകുകയും താത്കാലിക പാസ്‌വേഡ് SMS ആയി ലഭിക്കുകയും ചെയ്യും.
സ്റ്റാറ്റസ് പരിശോധിക്കാൻ
ഉമാംഗ് ആപ്പിൽ UAN Services Through Face Auth -> UAN allotment and activation എടുത്ത് UAN, ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവ നൽകി OTP വെരിഫൈ ചെയ്യുക. വിജയകരമാണെങ്കിൽ "The UAN entered is already activated" എന്ന് സന്ദേശം കാണിക്കും.









0 comments