ad
Deshabhimani

മകന്റെ മരണ വിവരമറിഞ്ഞ അമ്മ കുഴഞ്ഞുവീണ്‌ മരിച്ചു

death
വെബ് ഡെസ്ക്

Published on Aug 07, 2026, 08:51 PM | 1 min read

ഏലപ്പാറ: മകന്റെ മരണവിവരമറിഞ്ഞ അമ്മ കുഴഞ്ഞുവീണ്‌ മരിച്ചു. കാവക്കുളം ഗാന്ധിനഗറിൽ സുസന്നഭവനിൽ സെൽവഭാഗ്യം(75), മകൻ ജയകുമാർ(54) എന്നിവരാണ്‌ മരിച്ചത്. രണ്ടുവർഷമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്‌ച ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ബന്ധുക്കളും അയൽവാസികളും ചേർന്ന് ജയകുമാറിനെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

മകന്റെ വിയോഗവിവരം അറിഞ്ഞ അമ്മ സെൽവ ഭാഗ്യം വീടിനുള്ളിൽ കുഴഞ്ഞുവീണു. അയൽവാസികൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും സെൽവ ഭാഗ്യവും മരിച്ചു. ഇരുവരുടെയും സംസ്കാരം ശനി പകൽ മൂന്നിന് ബോണാമി സിഎസ്ഐ പള്ളി സെമിത്തേരിയിൽ. സിപിഐ എം ഗാന്ധിനഗർ ബ്രാഞ്ചംഗമാണ്‌ ജയകുമാർ. ഭാര്യ: ജെസ്സി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home