സഡാക്കോ കൊക്കുകളെ നിർമിച്ച് യുദ്ധവിരുദ്ധദിനം ആചരിച്ചു

വൈപ്പിൻ
ഹിരോഷിമദിനത്തില്‍ യുദ്ധവിരുദ്ധസന്ദേശവുമായി എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ സഡാക്കോ കൊക്കുകളെ നിര്‍മിച്ചു. വര്‍ണക്കടലാസുകള്‍ കൊണ്ടുണ്ടാക്കിയ കൊക്കുകള്‍കൊണ്ട് സ്‌കൂള്‍കെട്ടിടം അലങ്കരിച്ചായിരുന്നു ദിനാചരണം.
1945 ആഗസ്ത് ആറിന് ഹിരോഷിമയില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചതിന്റെ ഫലമായുള്ള അണുവികിരണങ്ങളേറ്റ് രക്താര്‍ബുദം ബാധിച്ച് മരിച്ച സഡാക്കോ സസക്കിയോടുള്ള ആദരസൂചകമായാണ് ലോകമെമ്പാടും യുദ്ധവിരുദ്ധസന്ദേശവുമായി സഡാക്കോ കൊക്കുകളെ നിര്‍മിക്കുന്നത്.
സൂപ്പര്‍ സീനിയര്‍ കേഡറ്റ് അഭിജ്ഞ റൂഹി ബ്രൂക്ക് യുദ്ധവിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകരായ കെ ജി ഹരികുമാര്‍, ആർ നിഷാര, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ സുഭാഷ് മുരളി, സീനിയര്‍ ഇന്‍സ്ട്രക്ടര്‍ ഇ എം പുരുഷോത്തമന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. നാഗസാക്കി ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികൾക്ക് പ്രസംഗമത്സരവും പോസ്റ്റര്‍രചനയും സംഘടിപ്പിക്കുന്നുണ്ട്.










0 comments