ad
Deshabhimani

യുദ്ധവെറിക്കെതിരെ സർഗപ്രതിരോധം

hiroshima nagazaki day

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ എഎസ്എ കേരള സംഘടിപ്പിച്ച ഹിരോഷിമ ദിനാചരണത്തിൽ സഡാകോ കൊക്കുകള്‍ ഉണ്ടാക്കാൻ പരിശീലിക്കുന്ന കുട്ടി / ഫോട്ടോ: സുനോജ് നൈനാൻ മാത്യു

വെബ് ഡെസ്ക്

Published on Aug 07, 2025, 02:15 AM | 1 min read

​​കൊച്ചി

ജപ്പാനിൽ അമേരിക്ക അണുബോംബ് വർഷിച്ചതിന്റെ കറുത്ത ഓർമകളിൽ നിറഞ്ഞ് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്. ജാപ്പനീസ് അസോസിയേഷനുമായി സഹകരിച്ച് അലുമ്നി സൊസൈറ്റി ഓഫ്​ എഒടിഎസ്​ കേരളയാണ് ഹിരോഷിമ ഓർമദിനം സംഘടിപ്പിച്ചത്.

പ്രശസ്​തരായ 17 ചിത്രകലാ പ്രവര്‍ത്തകര്‍ വരച്ച ചിത്രങ്ങളായിരുന്നു ഓർമദിനത്തിലെ വ്യത്യസ്​ത കാഴ്ച. ഹിരോഷിമയെ ഓർമിപ്പിക്കുംവിധം മനുഷ്യരെ കൊന്നൊടുക്കുന്ന ഇസ്രയേലിന്റെ യുദ്ധവെറി തുറന്നുകാണിച്ച്​ സിന്ധു ദിവാകരൻ വരച്ച ചിത്രം, നാസി സ്വസ്തിക് ചിഹ്നം കൈയിലേറ്റിയ സ്​റ്റാച്യു ഓഫ്​ ലിബർട്ടി ശ്രദ്ധേയമായി. സി പി സദാനന്ദൻ, കെ കണ്ണൻ തുടങ്ങിയവരുടെ ചിന്തകൾക്ക്​ തീപിടിപ്പിക്കുന്ന ചിത്രങ്ങളും ചങ്ങമ്പുഴ പാർക്കിൽ നിറഞ്ഞു.


കറുത്തനാളുകളുടെ ഓർമകൾ പങ്കുവച്ച്​ വിദ്യാർഥികൾ, യുവാക്കൾ, കലാപ്രവർത്തകർ തുടങ്ങി വ്യത്യസ്​ത മേഖലകളിലുള്ളവർ ചങ്ങമ്പുഴ പാർക്കിൽ ഒത്തുചേർന്നു​. യുദ്ധകാല ഭീകരതകൾ തുറന്നുകാട്ടുന്ന ജാപ്പനീസ് അസോസിയേഷന്റെ ചിത്രപ്രദർശനം ശ്രദ്ധേയമായി. അമേരിക്കൻ ക്രൂരതയും മരണത്തിന്റെ വ്യത്യസ്തഭാവങ്ങളും ചിത്രങ്ങളിൽ തെളിഞ്ഞു. കുട്ടികൾ ചിത്രംവരച്ചും കലാപരിപാടികൾ അവതരിപ്പിച്ചും പരിപാടിയുടെ ഭാഗമായി. ചിത്രകലാമത്സരവുമുണ്ടായി. ലോക സമാധാനത്തിന്റെ പ്രതീകമായ നൂറുകണക്കിന്​ കടലാസ്​ സഡാക്കോകളും പരിപാടിയിൽ പിറന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home