Deshabhimani

കനത്തമഴ: 
വീടിനുമുകളിൽ
മരം വീണു

heavy rain

ഒലിയപ്പുറം– - ഉപ്പുകണ്ടം റോഡിൽ നടുവിലേടത്ത് ജോൺസൻ ജോസഫിന്റെ വീടിനുമുകളിലേക്ക് മരം വീണപ്പോൾ

വെബ് ഡെസ്ക്

Published on Nov 06, 2026, 01:36 AM | 1 min read

കൂത്താട്ടുകുളം


കനത്തമഴയിൽ ഒലിയപ്പുറത്ത് വീടിനുമുകളിലേക്ക് കൂറ്റൻ മരം വീണു. വ്യാഴം വൈകിട്ടാണ്‌ അപകടം. ഒലിയപ്പുറം-– ഉപ്പുകണ്ടം റോഡിൽ നടുവിലേടത്ത് ജോൺസൻ ജോസഫിന്റെ വീട്ടിലേക്കാണ്‌ സമീപത്തെ പുരയിടത്തിൽനിന്ന മരം വീണത്. ​വീഴ്‌ചയിൽ വീടിനുമുകളിൽ സ്ഥാപിച്ചിരുന്ന സോളാർ പാനലുകൾ തകർന്നു.


മറ്റൊരു മരം റോഡിലേക്ക്‌ മറിഞ്ഞതോടെ ഒലിയപ്പുറം–ഉപ്പുകണ്ടം റൂട്ടിലെ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. വൈദ്യുതി ലൈനുകൾ പൊട്ടിവീണ് പ്രദേശത്തെ വൈദ്യുതി വിതരണവും നിലച്ചു. കൂത്താട്ടുകുളം അഗ്നി രക്ഷാസേനയെത്തി റോഡിൽനിന്ന് മരം വെട്ടിമാറ്റി. ഗതാഗതവും വൈദ്യുതിബന്ധവും പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home