അക്കൗണ്ട് ഉടമയ്ക്കെതിരെ കേസ്
ജൂത സിനഗോഗിനെതിരെ ഇൻസ്റ്റഗ്രാമിൽ വിദ്വേഷ പരാമർശം

‘സഈദുറഹ്മാൻ നദ്വിം’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ പോസ്റ്റ്
മട്ടാഞ്ചേരി
മട്ടാഞ്ചേരി ജൂത സിനഗോഗിനെതിരെ വിദ്വേഷം വളർത്തുന്നതരത്തിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട സംഭവത്തിൽ മട്ടാഞ്ചേരി പൊലീസ് കേസെടുത്തു. ഒക്ടോബർ 26നാണ് സിനഗോഗിന്റെ പ്രധാന കവാടത്തിന് മുന്നിൽനിന്ന് റീൽ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടതായാണ് എഫ്ഐആറിലുള്ളത്.
പോസ്റ്റിനൊപ്പം മതവിഭാഗങ്ങൾക്കിടയിൽ മതവികാരം വ്രണപ്പെടുത്തി കലാപമുണ്ടാക്കാൻ ഉദ്ദേശിച്ചുള്ള പരാമർശമുണ്ടെന്ന് എഫ്ഐആറിൽ പറയുന്നു. ‘സഈദുറഹ്മാൻ നദ്വിം’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉടമയ്ക്കെതിരെയാണ് ഭാരതീയ ന്യായ സംഹിതയിലെ 192, 353 (2) വകുപ്പുകൾപ്രകാരം വ്യാഴാഴ്‌ച മട്ടാഞ്ചേരി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എസ്ഐ എസ് ഗീതുമോൾക്കാണ് അന്വേഷണ ചുമതല.








0 comments