'ഓർമകളുടെ ഓളപ്പരപ്പിൽ' അവർ ഒത്തുകൂടി

ആലുവ
ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ 2015–2021ൽ ജോലി ചെയ്തിരുന്ന സേനാംഗങ്ങളുടെ വാട്സാപ് കൂട്ടായ്മ സംഘടിപ്പിച്ച "തിരികെ ഓർമകളുടെ ഓളപ്പരപ്പിൽ' പീരുമേട് ഡിവൈഎസ്--പി വിശാൽ ജോൺസൺ ഉദ്ഘാടനം ചെയ്തു. ആലുവ ഈസ്റ്റ് പൊലീസ് എസ്എച്ച്ഒ ജി പി മനുരാജ് മുഖ്യപ്രഭാഷണം നടത്തി.
ജെർട്ടീന ഫ്രാൻസിസ്, ഇ എ അബ്ദുൽ അസീസ്, പി സുരേഷ്, എം ടി റെജി, ടി വി ഷാജു എന്നിവർ സംസാരിച്ചു. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ കരസ്ഥമാക്കിയ എൻ എ മുഹമ്മദ് അമീറിനെ അനുമോദിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.










0 comments