ad
Deshabhimani

12 കിലോ കഞ്ചാവുമായി 
രണ്ടുപേർ പിടിയിൽ

ganja
വെബ് ഡെസ്ക്

Published on Jun 03, 2026, 01:09 AM | 1 min read

അങ്കമാലി

പന്ത്രണ്ട് കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ റഫിയുൽ മണ്ഡൽ (21), പർവേഷ് മണ്ഡൽ (19) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പൊലീസും ചേർന്ന് പിടികൂടിയത്. ഒഡിഷയിൽനിന്നാണ് ഇവർ കഞ്ചാവ് വാങ്ങിയത്. ബംഗാളിൽനിന്ന് ചെന്നൈവഴി അങ്കമാലി റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ്‌ പിടികൂടിയത്‌.


രണ്ട് ഷോൾഡർ ബാഗുകളിൽ പ്രത്യേക പാക്കറ്റുകളിലാക്കി ഒളിപ്പിച്ചനിലയിലായിരുന്നു കഞ്ചാവ്. പെരുമ്പാവൂരിലേക്കാണ്‌ കഞ്ചാവ് കൊണ്ടുവന്നതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞദിവസം പെരുമ്പാവൂർ തണ്ടേക്കാടുനിന്ന് നാലു കിലോ കഞ്ചാവുമായി മൂർഷിദാബാദ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡാൻസാഫ് ടീമിനെക്കൂടാതെ നാർകോട്ടിക് സെൽ ഡിവൈഎസ്‌പി ജെ ഉമേഷ് കുമാർ, ആലുവ ഡിവൈ എസ്‌പി എൻ ബാബുക്കുട്ടൻ, അങ്കമാലി ഇൻസ്പെക്ടർ എ രമേഷ്, എസ്ഐമാരായ അജിത്‌, രാജീവ് എന്നിവരാണ് അന്വേഷകസംഘത്തിൽ ഉണ്ടായിരുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home