ad
Deshabhimani

എഫ്എസ്ഇടിഒ രാപകൽസമരത്തിന് ഐക്യദാർഢ്യം ; ജീവനക്കാരും അധ്യാപകരും സത്യഗ്രഹം നടത്തി

fseto strike
വെബ് ഡെസ്ക്

Published on Jan 17, 2026, 01:15 AM | 1 min read


കാക്കനാട്

സെക്രട്ടറിയറ്റിനുമുന്നിൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ എഫ്എസ്ഇടിഒ സംഘടിപ്പിക്കുന്ന രാപകൽസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലാ കമ്മിറ്റി കലക്ടറേറ്റിനുമുന്നിൽ സത്യഗ്രഹം നടത്തി. എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി എം ഹാജറ ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് ഡാൽമിയ തങ്കപ്പൻ അധ്യക്ഷനായി. 12–ാം ശമ്പളപരിഷ്‌കരണം ഉടൻ നടപ്പാക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, അനുവദിച്ച ക്ഷാമബത്തയ്ക്ക് മുൻകാലപ്രാബല്യം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് എഫ്എസ്‌ഇടിഒ സമരം.


വിവിധ വർഗബഹുജന സംഘടനകൾ പ്രകടനമായെത്തി സത്യഗ്രഹത്തിന് ഐക്യദാർഢ്യമറിയിച്ചു. ജില്ലാ സെക്രട്ടറി ഡി പി ദിപിൻ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ എസ് ഷാനിൽ, സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി എ ജി ഉദയകുമാർ, വിവിധ സംഘടനാനേതാക്കളായ സി എസ് ലീഷ്, സജിത് ടി എസ് കുമാർ, പി ബി സുധീഷ് ബാബു, കെ എസ് പ്രമോദ്, ഷാജികുമാർ, മീനു സുകുമാരൻ, ദീപ വർമ, ഡോ. ഏലിയാസ് മാത്യു, സി ആർ സോമൻ, സന്തോഷ് ടി വർഗീസ്, ഒ സുനിൽകുമാർ, ഉണ്ണി ജോസ്, കെ എ ദിലീപ്കുമാർ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home