കുസാറ്റ് വിദ്യാർഥികൾക്ക് വിദേശ ഇന്റേൺഷിപ്

കളമശേരി
കൊച്ചി സർവകലാശാല സ്കൂൾ ഓഫ് മറൈൻസയൻസസിലെ മൂന്ന് ഗവേഷണവിദ്യാർഥികൾക്ക് വിദേശ ഇന്റേൺഷിപ് അവസരം. സന്തോഷ് ചന്ദ്രകാന്തൻ, ഗോവിന്ദ് ഗിനോ കളപ്പുരയ്ക്കൽ എന്നിവരെ തായ്‌വാൻ എക്‌സ്‌പീരിയൻസ് എഡ്യൂക്കേഷൻ പ്രോഗ്രാമിലാണ് വിദേശ ഇന്റേൺഷിപ്പിന് തെഞ്ഞെടുത്തത്.
ഇ വി ജിംഷയെ മലേഷ്യയിലെ പുത്ര സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോസയൻസസിലേക്കാണ് തെഞ്ഞെടുത്തത്. സന്തോഷ് ചന്ദ്രകാന്തനും ഗോവിന്ദ് ഗിനോയിക്കും നാഷണൽ പിംഗ്ടുങ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ബയോളജിക്കൽ സയൻസ് ആൻഡ് ടെക്നോളജി വിഭാഗം പ്രൊഫസർ റു ചു ഷിഹിന്റെ മേൽനോട്ടത്തിൽ മൂന്നുമാസം നീണ്ടുനിൽക്കുന്ന പരിശീലനം ലഭിക്കും.
ജിംഷക്ക് പുത്ര സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോസയൻസസിന്റെ ഡെപ്യൂട്ടി ഡയറക്ടറായ ഡോ. ഇന സൽവാനി എംഡിയാസിന്റെ മേൽനോട്ടത്തിലാണ് പരിശീലനം. മൂവരും കുസാറ്റിലെ സെന്റർ ഓഫ് എക്സലൻസ് ഫോർ അക്വാടിക് വാക്സിൻ ഡെവലപ്‌മെന്റ് കോർഡിനേറ്റർ ഡോ. പുന്നാടത്ത് പ്രീതം ഇയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.










0 comments