ad
Deshabhimani

ആരോഗ്യവിഭാഗം പരിശോധന ; തോട്ടുമുഖം മഹിളാലയം ഭാഗത്തെ നാല് ഹോട്ടലുകൾക്ക് നോട്ടീസ്

food safety
വെബ് ഡെസ്ക്

Published on Jan 22, 2026, 02:00 AM | 1 min read


ആലുവ

ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കീഴ്മാട് തോട്ടുമുഖം മഹിളാലയം ഭാഗത്തെ നാല് ഹോട്ടലുകൾക്ക് നോട്ടീസ്. വൃത്തിഹീനമായ അടുക്കള, ഫ്രീസറിൽ നിയമാനുസൃതമല്ലാതെ പാകംചെയ്ത ഭക്ഷണസാധനങ്ങൾ സൂക്ഷിക്കൽ, ഭക്ഷണം പാകംചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് ഇല്ലാതിരിക്കുക, ജലപരിശോധന റിപ്പോർട്ട് ഇല്ലാതിരിക്കുക, പുകവലിവിരുദ്ധ ബോർഡുകൾ സ്ഥാപിക്കാതിരിക്കുക തുടങ്ങിയ കാരണങ്ങൾക്കാണ് നോട്ടീസ് നൽകിയത്. പുകവലി നിരോധന ബോർഡുകൾ സ്ഥാപിക്കാത്തതിന് നാല് സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കി. മഹിളാലയം പാലത്തിനുസമീപത്തെ വഴിയോര മത്സ്യക്കടയും പച്ചക്കറിക്കടയും അടക്കമുള്ളവയ്‌ക്ക്‌ മാലിന്യം യഥാസമയം നീക്കംചെയ്യുന്നതിന് കർശനനിർദേശവും നൽകി.


കീഴ്മാട് കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർമാരായ എം ഐ സിറാജ്, എസ് എസ് രേഖ, കെ ബി സബ്‌ന, എസ് സ്റ്റെഫി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home