ad
Deshabhimani

'താൻ ഒരു വർഗീയവാദി അല്ലേ'; കൈരളി റിപ്പോർട്ടറെ അധിക്ഷേപിച്ച് ജി സുധാകരൻ

G Sudhakaran.jpg
വെബ് ഡെസ്ക്

Published on Jul 11, 2026, 03:30 PM | 1 min read

ആലപ്പുഴ: കൈരളി ന്യൂസ് മാധ്യമപ്രവർത്തകനെതിരെ അധിക്ഷേപവുമായി ജി സുധാകരൻ എംഎൽഎ. കൈരളി ന്യൂസിലെ ന്യൂസ് എഡിറ്റർ ഷാജഹാനെ വർഗീയവാദിയെന്ന് വിളിച്ചാണ് സുധാകരൻ അധിക്ഷേപിച്ചത്. മറ്റ് മാധ്യമ പ്രവർത്തകരുടെ മുന്നിൽവെച്ചായിരുന്നു ജി സുധാകരന്റെ ആക്രോശം.


മുൻ എംഎൽഎ എച്ച് സലാമുമായി ബന്ധപ്പെട്ട ചോദ്യം ഉയർന്നതോടെയാണ് സുധാകരൻ റിപ്പോർട്ടറെ അധിക്ഷേപിച്ചത്. 'താൻ പോടോ, പോയി വല്ല പണിയും നോക്കെടോ. താൻ കൈരളിയൽ വരുന്നതിന് മുമ്പ് വർ​ഗീയവാദിയാല്ലായിരുന്നോ'- തുടങ്ങിയ ചോദ്യങ്ങളുമായാണ് സുധാരൻ ആക്രോശിച്ചത്. എച്ച് സലാമിന് വിവരമുണ്ടോ എന്നും സുധാകരൻ വീണ്ടും ആക്ഷേപിച്ചു. ജി സുധാകരനെതിരെ അഴിമതി ആരോപണവുമായി എച്ച് സലാം നേരത്തെ രംഗത്തെത്തിയിരുന്നു.


അതേസമയം മെഡിക്കൽ കോളേജുകളിൽ നടത്തുന്ന ഭക്ഷണവിതരണത്തെ അപഹസിച്ചതിനെതിരെ വ്യാപക വിമർശനം ഉയർന്നതോടെ നിലപാടിൽ നിന്ന് സുധാകരൻ മലക്കംമറിഞ്ഞു. ഭക്ഷണം മെഡിക്കൽ കോളേജുകൾക്ക് പുറത്തു കൊടുക്കണമെന്ന് മാത്രമാണ് പറഞ്ഞതെന്നും ഭക്ഷണം കൊടുക്കരുതെന്ന് പറഞ്ഞിട്ടേയില്ലെന്നുമാണ് പുതിയ വാദം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home