ad
Deshabhimani

കെട്ടിൽ മീനുകൾ ചത്തുപൊങ്ങി; 
15 ലക്ഷത്തിന്റെ നഷ്ടം

fish
വെബ് ഡെസ്ക്

Published on Jan 19, 2026, 01:30 AM | 1 min read


പള്ളുരുത്തി

കുമ്പളങ്ങി കല്ലഞ്ചേരി മത്സ്യക്കെട്ടിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. ഞണ്ട്, കരിമീൻ, കണമ്പ്, കാരച്ചെമ്മീൻ, നാരൻചെമ്മീൻ തുടങ്ങിയവയാണ് ഞായർ പുലർച്ചെ ചത്തുപൊങ്ങിയത്. 12 ഏക്കറോളം വരുന്ന കെട്ടിൽ ചെല്ലാനം കണ്ടക്കടവ് വാടച്ചിറ സിജീഷാണ് കഴിഞ്ഞ മെയ് മുതൽ മത്സ്യകൃഷി ചെയ്തിരുന്നത്. മാർച്ചിൽ വിളവെടുക്കാനിരിക്കെയായിരുന്നു. 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്ന്‌ സിജീഷ് പറഞ്ഞു.


സാമൂഹ്യവിരുദ്ധർ വിഷം കലക്കിയതായാണ് പ്രാഥമിക നിഗമനം. ഫിഷറീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വെള്ളത്തിന്റെയും ചത്ത മീനുകളുടെയും സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home